Wednesday, April 24, 2024
spot_img

“സഹകരണ സൊസൈറ്റി പോലെ പണം പിരിക്കാമെന്നും രാഷ്ട്രീയകാര്യത്തിനെന്ന പോലെ പെരുമാറാമെന്നും വിചാരിച്ചോ” – ഡയാലിസിസ് സെന്ററിനായുള്ള പണപ്പിരിവ് നടത്തിയതിൽ മലബാർ ദേവസ്വത്തിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

കൊച്ചി : കാടാമ്പുഴ ദേവസ്വത്തിന്റെ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനത്തിനായി പണപ്പിരിവ് നടത്തിയതിൽ മലബാർ ദേവസ്വം ബോർഡിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. സഹകരണ സൊസൈറ്റി പോലെ പണം പിരിക്കാമെന്നും രാഷ്ട്രീയകാര്യത്തിനെന്ന പോലെ പെരുമാറാമെന്നും വിചാരിച്ചോ എന്ന് കോടതി രൂക്ഷമായി ചോദിച്ചു. അതെ സമയം ഹർജിയുടെ ഇക്കാര്യം പുറത്തായില്ലായിരുന്നുവെങ്കിൽ ആരെങ്കിലും അറിയുമായിരുന്നോയെന്ന ആശങ്കയും കോടതി പങ്കുവച്ചു.

സപ്ലിമെന്റിലെ പരസ്യത്തിനായി മലബാർ ദേവസ്വത്തിന് കീഴിലെ ക്ഷേത്രങ്ങൾക്ക് 15,000 രൂപ ചെലവഴിക്കാമെന്നായിരുന്നു ദേവസ്വം കമ്മിഷണറുടെ ഉത്തരവ്. ഉത്തരവിറക്കിയ ദേവസ്വം കമ്മിഷണർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും കോടതി നിർദേശിച്ചു .

Related Articles

Latest Articles