Tuesday, May 21, 2024
spot_img

സര്‍ക്കാരിനെതിരെ വടിയെടുത്ത് ഹൈക്കോടതി: പാഞ്ചാലിമേട് അനധികൃതമായി കൈയ്യേറി ക്രൈസ്തവ സംഘടനകള്‍ കുരിശുകള്‍ സ്ഥാപിച്ചത് ആരുടെ ഭൂമിയിലെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി

കൊച്ചി : ശബരിമല പൂങ്കാവനത്തിന്റെ ഭാഗമായ ഇടുക്കി പാഞ്ചാലിമേട് അനധികൃതമായി കൈയ്യേറി ക്രൈസ്തവ സംഘടനകള്‍ കുരിശുകള്‍ സ്ഥാപിച്ചത് ആരുടെ ഭൂമിയിലെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി .

ദേവസ്വം ഭൂമിയിലാണോ , സര്‍ക്കാര്‍ ഭൂമിയിലാണോ കുരിശുകള്‍ നാട്ടിയതെന്ന് അറിയിക്കണം . ഇതു സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ പത്ത് ദിവസത്തിനുള്ളില്‍ സര്‍ക്കാരും,ദേവസ്വം ബോര്‍ഡും നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത് . ഇതിന് ശേഷം ജൂലൈ ഒന്നിന് ഇക്കാര്യം ഹൈക്കോടതി വീണ്ടും പരിഗണിക്കും.

അതേ സമയം പാഞ്ചാലിമേട്ടില്‍ അനധികൃതമായി കുരിശുകള്‍ സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായെത്തിയ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു . പീരുമേട് ആര്‍ ഡി ഒ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവര്‍ത്തകരെ തടയാനായി എത്തിയത് .

സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കാന്‍ എത്തിയ ഹിന്ദു വൈക്യവേദി നേതാവ് കെ പി ശശികല ടീച്ചര്‍ അടക്കമുള്ളവരെയാണ് പൊലീസ് തടഞ്ഞത്. പ്രവര്‍ത്തകര്‍ നാമജപം നടത്തി പ്രതിഷേധിക്കുകയാണ് സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

Related Articles

Latest Articles