Monday, December 22, 2025

പാറമേക്കാവ് പൂരം; അമിട്ടില്‍ നിരോധിത രാസവസ്‍തു? വീണ്ടും പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലാഭരണകൂടം പിടിച്ചെടുത്ത പാറമേക്കാവിന്‍റെ പൂരത്തിന് ഉപയോഗിക്കുന്ന അമിട്ട് വീണ്ടും പരിശോധിയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. അമിട്ടിൽ നിരോധിത വസ്തുവായ ബേരിയത്തിന്‍റെ അംശം കണ്ടെന്ന പേരിലായിരുന്നു ഇത് പിടിച്ചെടുത്തത്. അമിട്ട് പരിശോധിച്ചപ്പോൾ നിരോധിത രാസവസ്തുവായ ബേരിയത്തിന്‍റെ അംശമുണ്ടെന്നായിരുന്നു ലാബ് റിപ്പോർട്ട്.

നിരോധിത രാസവസ്തുവിന്‍റെ സാന്നിധ്യമുള്ളതിനാൽ അമിട്ടുകൾ വിട്ടുതരാൻ കഴിയില്ലെന്ന് ജില്ലാഭരണകൂടം നിലപാടെടുത്തു. ഇതിന് പിന്നാലെയാണ് പാറമേക്കാവ് വെടിക്കെട്ട് കരാറുകാരൻ ഹൈക്കോടതിയെ സമീപിച്ചത്. പിടിച്ചെടുത്ത അമിട്ടുകൾ വീണ്ടും ലാബിൽ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. ഏഴ് ദിവസത്തിനകം വീണ്ടും പരിശോധന നടത്തി അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു.

Related Articles

Latest Articles