Saturday, January 10, 2026

കടുത്ത പനി! നടൻ മോഹൻലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

എറണാകുളം: മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെയും തുടര്‍ന്നാണ് നടൻ മോഹൻലാല്‍ ചികിത്സ തേടിയിരിക്കുന്നത്. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നടൻ മോഹൻലാല്‍ ആരോഗ്യം വീണ്ടെടുക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഡോ. ഗിരീഷ് കുമാര്‍ ആണ് താരത്തെ ചികിത്സിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മോഹൻലാലിനെ ചികിത്സിക്കുന്ന ഡോക്ടറുടെ കുറിപ്പ് ആശുപത്രി അധികൃതര്‍ പുറത്തിവിട്ടുണ്ട്. പനിക്ക് പുറമേ പേശി വേദനയും താരത്തിന് ഉണ്ടെന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് ദിവസം അദ്ദേഹത്തിന് പൂർണ വിശ്രമം ആണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത്. കുറച്ച് കാലത്തേയ്ക്ക് ആൾക്കൂട്ടങ്ങളിൽ നിന്നും വിട്ട് നിൽക്കണം എന്നും അദ്ദേഹത്തിന് നിർദ്ദേശമുണ്ട്.

Related Articles

Latest Articles