ഇന്ത്യയുടെ അമ്പരിപ്പിക്കുന്ന ബഹിരാകാശ ദൃശ്യം പുറത്ത് വിട്ട് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ഇന്ത്യയ്ക്ക് മുകളിൽ കണ്ട അവിശ്വസനീയമായ നീല വെളിച്ചത്തിന്റെ ചിത്രമാണ് നാസ പങ്കുവച്ചിരിക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള നാസയുടെ ബഹിരാകാശ സഞ്ചാരിയായ മാത്യൂ ഡൊമനിക് ആണ് ഈ ദൃശ്യങ്ങൾ എക്‌സിലൂടെ പങ്കുവച്ചത്.
ബഹിരാകാശത്ത് നിന്നുമുള്ള ഇന്ത്യയുടെ ദൃശ്യമാണ് മാത്യു ഡൊമനിക് പങ്കുവച്ചിരിക്കുന്നത്. ദൃശ്യത്തിൽ ഇന്ത്യയ്ക്ക് മുകളിലായി നീല നിറത്തിലുള്ള ഒരു പ്രകാശവലയം കാണാം. ‘ഇന്ത്യയ്ക്ക് മുകളിൽ രാത്രി വെളിച്ചം’ എന്ന ക്യാപ്ഷനോടെയാണ് മാത്യൂ ഡൊമനിക് ദൃശ്യം പങ്കുവച്ചിരിക്കുന്നത്. അതേസമയം, ദൃശ്യങ്ങൾ പുറത്ത് വന്ന് നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഇവ വൈറലായത്.

