Saturday, June 1, 2024
spot_img

അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർബന്ധമാക്കണം; അംഗീകൃത ലൈസൻസികളുടെ ഡീലർമാർക്ക് അനുമതി ആവശ്യം,വ്യക്തമാക്കി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത എല്ലാ വാഹനങ്ങളിലും അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർബന്ധമാക്കണമെന്ന് വ്യക്തമാക്കി ഹൈക്കോടതി.2019 ഏപ്രിൽ ഒന്നിനു മുൻപുള്ള വാഹനങ്ങളിൽ ഇത് നടപ്പാക്കിയിരുന്നില്ല. അതിനാൽ ഇനി മുതൽ മുഴുവൻ വാഹനങ്ങളിലും അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.2001 ലെ മോട്ടർവാഹന ഭേദഗതി നിയമപ്രകാരമാണ് അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധമാക്കിയത്. കഴിഞ്ഞ മാർച്ചിൽ കോടതി ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു. അംഗീകൃത സ്ഥാപനങ്ങളെ തെരഞ്ഞെടുക്കാൻ സർക്കാർ മൂന്നു മാസം ആവശ്യപ്പെട്ടു.

എന്നാൽ കോടതിയുടെ പുതിയ നിർദ്ദേശമനുസരിച്ച് കേന്ദ്ര അംഗീകാരമുള്ള 17 സ്ഥാപനങ്ങൾക്ക് ഇതു കൈകാര്യം ചെയ്യാം. വാഹൻ പോർട്ടലിൽ ഇതിന്റെ വിശദാംശം രേഖപ്പെടുത്തുന്ന കാര്യത്തിൽ സംസ്ഥാന അധികൃതർ തീരുമാനമെടുക്കേണ്ടി വരും.എല്ലാ വാഹനങ്ങളിലും ഇതു നിർബന്ധമാക്കി 2018 ഡിസംബർ 6നു കേന്ദ്രം വിജ്ഞാപനമിറക്കിയിരുന്നു. 2019 മേയ് 9നു സംസ്ഥാന ഗതാഗത വകുപ്പും സർക്കുലർ ഇറക്കി

Related Articles

Latest Articles