Thursday, May 2, 2024
spot_img

“ഓണം അദ്വൈത ഗ്രാമോത്സവം”; ശ്രീശങ്കര സങ്കേത് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷം; 2023 വനിതകൾക്ക് ഓണക്കോടി വിതരണം ചെയ്യും

ശ്രീശങ്കര സങ്കേത് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ “ഓണം അദ്വൈത ഗ്രാമോത്സവം” ആഘോഷിക്കും. ഈ മാസം 20 ന് അത്തം നാളിൽ വൈകുന്നേരം മൂന്ന് മണിക്ക് കാലടി ശൃംഗേരി മഠത്തിലും 22 ന് സായി ശങ്കര ശാന്തി കേന്ദ്രത്തിലെ അന്തേവാസികൾക്കും, 25 ന് വൈകുന്നേരം 4 മണിക്ക് ഒക്കൽ SNDP ശാഖാങ്കണത്തിലുമായാണ് വിപുലമായ ആഘോഷങ്ങൾ നടക്കുന്നത്. ഒക്കൽ SNDP ശാഖാങ്കണത്തിൽ നടക്കുന്ന ഓണം ഗ്രാമോത്സവത്തിൽ വച്ച് 2023 വനിതകൾക്ക് ഓണക്കോടി വിതരണം ചെയ്യും.

ഓഗസ്റ്റ് 20ന് ശൃംഗേരി മഠത്തിൽ നടക്കുന്ന നടക്കുന്ന ശ്രീ ശങ്കര ചടങ്ങിൽ സങ്കേത് ഫൗണ്ടേഷൻ ചെയർമാൻ റ്റി എസ് ബൈജു സ്വാഗത പ്രസംഗം നടത്തും. ട്രസ്റ്റ് മുഖ്യ രക്ഷാധികാരി കെ കെ കർണൻ അധ്യക്ഷത വഹിക്കും. പൗർണമി കാവ് ട്രസ്റ്റ് മുഖ്യ കാര്യദർശി എം എസ് ഭുവനചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. കെ.ജി വേണുഗോപാൽ അനുഗ്രഹ പ്രഭാഷണം നടത്തും. ഭാഗവത ആചാര്യൻ പള്ളിക്കൽ സുനിൽജി ആചാര്യ വന്ദനം നടത്തും. പറക്കാട്ട് ജൂവൽസ് ഉടമ പ്രീതി പ്രകാശ് പറക്കാട്ട് ഓണക്കോടി വിതരണം നടത്തും.

ചടങ്ങിൽ വച്ച് ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ ജേതാക്കൾക്ക് കൈമാറും. ചക്രവർത്തി പുരസ്കാരം HMMCT ചെയർമാൻ ഹരിഭായ് പി നായറിനും ആചാര്യ വന്ദനം വേദപുരസ്കാരം ഭാഗവത ആചാര്യൻ ഡോ. പള്ളിക്കൽ സുനിൽജിക്കും ശ്രീശക്തി പുരസ്കാരം ഇന്റർനാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ അംഗം നുസ്രത്ത് ജഹാൻ ഇ കെ ക്കും കാരുണ്യ സേവാ പുരസ്കാരം സായി ശങ്കര ശാന്തികേന്ദ്രത്തിലെ പി എൻ ശ്രീനിവാസനും സമ്മാനിക്കും. ചടങ്ങിൽ പി വി സീജു നന്ദി പ്രസംഗം നടത്തും.

Related Articles

Latest Articles