Saturday, May 11, 2024
spot_img

ഓണത്തിന് കേരളത്തെ കുടിപ്പിച്ച് കിടത്താനൊരുങ്ങി സംസ്ഥാന സർക്കാർ; ജവാൻ റമ്മിന് പ്രത്യേക ശ്രദ്ധകൊടുക്കണമെന്ന് ജീവനക്കാർക്ക് പ്രത്യേക നിർദേശം; ബല്ലാത്തൊരു മദ്യ നയം !

തിരുവനന്തപുരം : ഓണക്കാലത്ത് സംസ്ഥാനത്തെ കുടിപ്പിച്ച് കിടത്താനൊരുങ്ങി കേരള സർക്കാർ. ബിവറേജസ് കോർപറേഷന്റെ ഔട്ട്ലറ്റുകളിൽ മദ്യം വിൽക്കുമ്പോൾ ജവാൻ റമ്മിന് പ്രത്യേക ശ്രദ്ധ നൽകണമെന്ന് നിർദേശം നൽകി കഴിഞ്ഞു. വാങ്ങാനെത്തുന്നവർ ബ്രാൻഡിന്റെ പേര് പ്രത്യേകം എടുത്തു പറഞ്ഞില്ലെങ്കിൽ ജവാൻ നൽകാനാണ് നിർദേശം. തിരുവല്ലയിലെ സർക്കാർ നിയന്ത്രണത്തിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡാണ് ജവാൻ റമ്മിന്റെ ഉത്പാദകർ. നേരത്തെ 8,000 കേയ്സ് ജവാൻ മദ്യമാണ് പ്രതിദിനം ഉൽപ്പാദിപ്പിച്ചിരുന്നത്. പുതിയ ഉൽപ്പാദന ലൈനുകള്‍ സ്ഥാപിച്ചതോടെ 12,000 കെയ്‌സായി പ്രതിദിന ഉത്പാദനം കുതിച്ചുയർന്നു. ഇത് വിറ്റഴിക്കാനുള്ള എളുപ്പവഴിയാണ് ഇപ്പോഴുള്ള നീക്കത്തിന് പിന്നിലെന്നാണ് കരുതുന്നത്.

ഡിജിറ്റൽ പേയ്മെന്റ് കൂടുതലായി നടത്തുന്ന 3 ഷോപ്പുകൾക്ക് അവാർഡ് നൽകാനും ബവ്റിജസ് കോർപറേഷൻ തീരുമാനിച്ചു.

ലഭിച്ചിരിക്കുന്ന നിർദേശങ്ങൾ

കാർഡ്, യുപിഐ, ഗൂഗൂൾപേ, പേടിഎം അടക്കമുള്ള സർവീസുകൾ ലഭ്യമാണെന്ന് ഉപഭോക്താക്കൾ കാണുന്ന രീതിയിൽ പ്രദർശിപ്പിക്കണം.

ആവശ്യത്തിന് മദ്യം സ്റ്റോക്കുണ്ടെന്ന് ഷോപ്പ് മാനേജർമാർ ഉറപ്പുവരുത്തണം.

ഒരു പ്രത്യേക ബ്രാൻഡ് മാത്രം വിൽക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന സ്ഥിതിയുണ്ടാകരുത്.

തുടർച്ചയായ ബാങ്ക് അവധി വരുന്നതിനാൽ 25ന് വൈകിട്ട് 3 മണിക്ക് ഔട്ട്ലറ്റുകളിൽനിന്നുള്ള പണം ബാങ്കിൽ അടയ്ക്കണം. 28 വരെയുള്ള പണം വെയർഹൗസുകളിൽ സൂക്ഷിക്കണം. പണം കൊണ്ടുപോകുന്നതിനായി വാഹനം ഏർപ്പെടുത്തണം.

Related Articles

Latest Articles