Thursday, December 18, 2025

ഹിമാചല്‍ പ്രദേശിലെ ഗോബിന്ദ് സാഗര്‍ തടാകത്തില്‍ ഏഴ് യുവാക്കള്‍ മുങ്ങി മരിച്ചു; അപകടത്തിൽപെട്ടത് മൊഹാലിയിൽ നിന്നും തടാകം കാണാൻ എത്തിയവർ

ഷിംല: ഹിമാചല്‍ പ്രദേശിലെ ഗോബിന്ദ് സാഗര്‍ തടാകത്തില്‍ ഏഴ് യുവാക്കള്‍ മുങ്ങി മരിച്ചു. പഞ്ചാബിലെ മൊഹാലിയില്‍ നിന്ന് തടാകം സന്ദര്‍ശിക്കാനെത്തിയ 11 അംഗസംഘത്തിൽ പ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത്. തടാകം സന്ദര്‍ശിക്കുന്നതിനിടെ ഇവർ കുളിക്കാനിറങ്ങിയിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്. ഒഴുക്കിൽപ്പെട്ട നാല് പേര്‍ രക്ഷപ്പെട്ടു.

16 നും 18 നും ഇടയില്‍ പ്രായമുള്ളവരാണ് സന്ദര്‍ശനത്തിയത്. കൂട്ടത്തിൽ ഒരാള്‍ക്ക് 30 വയസ്സ് പ്രായമുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ പൊലീസും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയിരുന്നു.

ബിയാസ് മാനേജ്‌മെന്റ് ബോര്‍ഡില്‍ നിന്നും മുങ്ങല്‍ വിദഗ്ധരെ ആശ്യപ്പെട്ടിട്ടുണ്ടെന്ന് ബംഗാന സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് യാഗ് രാജ് ധിമാന്‍ പറഞ്ഞു .സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Related Articles

Latest Articles