Tuesday, May 21, 2024
spot_img

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം; സ്വാതന്ത്ര്യ ദിനാഘോഷം വിപുലമാക്കാനൊരുങ്ങി എറണാകുളം ജില്ലാ ഭരണകൂടം 

എറണാകുളം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം വിപുലമായി ആഘോഷിക്കാനൊരുങ്ങി എറണാകുളം ജില്ലാ ഭരണകൂടം. പൊതുജനങ്ങളെയും സ്‌കൂള്‍ കുട്ടികളെയും ആഘോഷങ്ങളുടെ ഭാഗമാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ഇതിനു മുന്നോടിയായി ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്.ഹാജഹാന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.

കാക്കനാട് ജില്ല ഭരണസിരാകേന്ദ്രത്തിലാണ് ഇക്കുറിയും ജില്ലാതല ആഘോഷങ്ങള്‍  സംഘടിപ്പിക്കുന്നത്. 700 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യങ്ങള്‍ അടങ്ങിയ പന്തലാണ് ഇതിനായി ഒരുക്കുക. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കു പുറമേ മുഴുവന്‍ വീടുകളിലും ദേശീയ പതാക ഉയര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന് ആവശ്യമായ പതാകകള്‍ ഒരുക്കുന്നതിനുള്ള ചുമതല കുടുംബശ്രീക്കാണ്. സ്‌കൂള്‍ കുട്ടികള്‍ വഴിയാണ് ഇവ വിതരണം ചെയ്യുക. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലാത്ത വീടുകളിലേക്ക് അതാതു തദ്ദേശ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യും.

സ്വാതന്ത്ര്യദിന പരേഡില്‍ പൊലീസ്, അഗ്‌നിരക്ഷാസേന, എന്‍.സി.സി, സ്റ്റുഡന്റ് പൊലീസ്, സ്‌കൗട്ട്, ഗൈഡ് എന്നിവയ്ക്കുപുറമേ അഗ്‌നിരക്ഷാസേനയുടെ സിവില്‍ ഡിഫന്‍സ് വാളന്റിയര്‍മാര്‍ക്കും ഇത്തവണ അവസരമുണ്ടാകും. ഈ മാസം 10, 11, 12 തീയതികളിലാണ് പരേഡില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള പരിശീലനം.

പരേഡില്‍ പങ്കെടുക്കുന്ന പ്ലാറ്റൂണുകളില്‍ നിന്ന് ഓരോ വിഭാഗത്തിലും മികച്ചുRepublic-day-75th-year-celebration നില്‍ക്കുന്നവര്‍ക്കു സമ്മാനങ്ങള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. വിവിധ സ്‌കൂളുകളില്‍ നിന്നുള്ള ബാന്‍ഡ് സംഘങ്ങളെയും പരേഡില്‍ ഉള്‍പ്പെടുത്തും. ദേശീയഭക്തി ഗാനാലാപനം ഉള്‍പ്പടെയുള്ള പരിപാടികളും പരേഡിനോട് അനുബന്ധിച്ചു നടത്തും.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നു കഴിഞ്ഞ രണ്ടു വര്‍ഷമായി ചെറിയ തോതിലായിരുന്നു ആഘോഷങ്ങള്‍
നടത്തിയിരുന്നത്. ഇത്തവണ ‘സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം’ പരിപാടിയുടെ ഭാഗമായാണ് ആഘോഷങ്ങള്‍ വിപുലമാക്കുവാന്‍ ജില്ലാ ഭരണകൂടം തീരുമാനത്തിലെത്തിയത്. എ.ഡി.എമ്മിന്റെ ചേംബറില്‍ നടന്ന യോഗത്തില്‍ ഹുസൂര്‍ ശിരസ്തദാര്‍ ജോര്‍ജ് ജോസഫ്, കൊച്ചി സിറ്റി ഡി.എച്ച്.ക്യൂ കമാണ്ടന്റ് കെ സുരേഷ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Latest Articles