International

ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള അക്രമം തുടർക്കഥ: പാകിസ്ഥാനിൽ ഹിന്ദു വ്യവസായിയെ അക്രമികൾ വെടിവച്ച് കൊന്നു; പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ രംഗത്ത്

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള അക്രമം തുടർക്കഥയാകുന്നു. രാജ്യത്ത് ഒരു ഹിന്ദു വ്യവസായിയെ (Hindu Merchant Killed In Pakistan) വെടിവച്ചു കൊന്നിരിക്കുകയാണ് അക്രമികൾ. സിന്ധ് പ്രവിശ്യയിലെ ഗോട്കി ജില്ലയിൽ ദഹാർകിയിലാണ് സംഭവം. സദൻ ലാൽ എന്നയാളെയാണ് വെടിവച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ പാകിസ്ഥാനിലെ ഹിന്ദു സംഘടനകൾ റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തി. തുടർന്ന് പ്രതികളെ പിടികൂടി എന്നാണ് പോലീസ് പറയുന്നത്.

സദൻ ലാലിന്റെ സ്ഥലത്ത് കോട്ടൺ ഫാക്ടറിയും ഫ്‌ലോർ മില്ലും ഉദ്ഘാടനം ചെയ്യുന്നതിനിടെ അക്രമികൾ എത്തി ഇയാളെ വെടിവച്ച് കൊല്ലുകയായിരുന്നു.ഇയാളുടെ രണ്ടേക്കർ സ്ഥലവുമായി ബന്ധപ്പെട്ട് ഏറെ നാളായി പ്രശ്‌നങ്ങൾ നിലനിൽക്കുകയാണ്. അതിന്റെ പേരിൽ നിരവധി പേർ സദനെ ഭീഷണിപ്പെടുത്തിയിരുന്നു. പാകിസ്ഥാൻ വിട്ട് പോകണമെന്നും ഇല്ലെങ്കിൽ കയ്യും കാലും വെട്ടുമെന്നുമാണ് അക്രമികൾ ഭീഷണി മുഴക്കിയത്.

എന്നാൽ ഇത് വിശീദീകരിച്ചുകൊണ്ട് സദൻ ലാൽ വീഡിയോയും ചെയ്തിരുന്നു. താൻ ഒരിക്കലും തലകുനിക്കില്ല എന്നാണ് ധൈര്യത്തോടെ ഇയാൾ വീഡിയോയിൽ പറഞ്ഞത്. അതേസമയം കടയുടെ ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന വെടിവയ്പ്പാണെന്നാണ് ആദ്യം കരുതിയതെന്നും പിന്നീടാണ് സദൻ ലാൽ കൊല്ലപ്പെട്ടെന്ന് മനസിലായത് എന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.

B4 Admin

Recent Posts

24 മണിക്കൂറും തടസ്സമില്ലാത്ത വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ 14,500 കോടി രൂപയുടെ ബൃഹത് പദ്ധതി: ഊർജ്ജ മേഖലയിൽ ഭാരതത്തിന് ചരിത്രപരമായ മുന്നേറ്റം!

കേന്ദ്ര മന്ത്രിസഭയുടെ പുതിയ അനുമതിയോടെ രാജ്യത്തെ ഊർജ്ജ മേഖല വിപ്ലവാത്മകമായ ഒരു മാറ്റത്തിലേക്ക് ചുവടുവെക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ…

48 minutes ago

ഭാരതരത്നം എൽ.കെ. അദ്വാനി നൂറാം വയസ്സിലേക്ക്: അദ്ദേഹത്തിന്റെ അടിയുറച്ച ആശയശുദ്ധിയെയും ഇച്ഛാശക്തിയെയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി!

ഭാരതീയ ജനതാ പാർട്ടിയുടെ അടിത്തറ ശക്തമാക്കുന്നതിലും രാജ്യത്തിന്റെ രാഷ്ട്രീയ ഗതിമാറ്റുന്നതിലും ചരിത്രപരമായ പങ്കുവഹിച്ച മുതിർന്ന രാഷ്ട്രതന്ത്രജ്ഞനും ഭാരതരത്നവുമായ എൽ.കെ. അദ്വാനി…

57 minutes ago

സനാതന ധർമ്മ പുനരുത്ഥാനത്തിന് വഴിവിളക്കായി സ്വാമി ദയാനന്ദ സരസ്വതിയുടെ തത്ത്വചിന്തകൾ; നിർവാൺ ദിവസിൽ ദീപ്തമായി ‘വേദങ്ങളിലേക്ക് മടങ്ങുക’ എന്ന ആഹ്വാനം!

ആർഷഭാരത പൈതൃകത്തിന്റെ പ്രൗഢിയും യുക്തിചിന്തയിലധിഷ്ഠിതമായ ആത്മീയതയും നെഞ്ചിലേറ്റിയ മഹാനായ യുഗപുരുഷൻ സ്വാമി ദയാനന്ദ സരസ്വതിയുടെ നിർവാൺ ദിവസ് രാജ്യമെമ്പാടും ഭക്തിനിർഭരമായി…

1 hour ago

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും കൂടിക്കാഴ്ച നടത്തി: ആശംസകൾ കൈമാറി സാംസ്കാരിക ദീപോത്സവത്തിന് തുടക്കം!

രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…

18 hours ago

ആർഷഭാരത പാരമ്പര്യവും സനാതന മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ സമ്മേളനവും ആചാര്യ കുടുംബ സംഗമവും നവംബർ 8-ന്!

സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…

21 hours ago

കാരുണ്യത്തിന്റെ വലിയ മാതൃക തീർത്ത് നടൻ വിവേക് ഒബ്‌റോയ്: ‘രാമായണം’ സിനിമയ്ക്കായി ലഭിച്ച 6 കോടി രൂപ അർബുദ രോഗികളായ കുട്ടികളുടെ ചികിത്സയ്ക്കായി സംഭാവന ചെയ്തു!

പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്‌റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…

22 hours ago