Monday, May 20, 2024
spot_img

വീണ്ടും ന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണം; പാകിസ്ഥാനിൽ ക്രിസ്ത്യൻ പുരോഹിതനെ തോക്കുധാരികൾ വെടിവച്ച് കൊലപ്പെടുത്തി

പെഷവാർ: പാകിസ്ഥാനിൽ ക്രിസ്ത്യൻ പുരോഹിതനെ തോക്കുധാരികൾ കൊലപ്പെടുത്തി (Gunmen Kill Christian Priest In Pakistan). പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ പെഷവാർ നഗരത്തിലാണ് സംഭവം നടന്നത്. ഞായറാഴ്ച കുർബാന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അജ്ഞാതരായ തോക്കുധാരികൾ ക്രിസ്ത്യൻ പുരോഹിതനെ വെടിവച്ചു കൊല്ലുകയായിരുന്നു.

സംഭവത്തിൽ മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ബിഷപ്പ് വില്യം സിറാജിനാണ് ഒന്നിലധികം തവണ വെടിയേറ്റത്. പത്തിരി സംഭവസ്ഥലത്ത് തന്നെ മരിച്ചു, ഗുൽബഹാർ പോലീസ് സ്റ്റേഷൻ പരിധിയിൽ റിംഗ് റോഡിന് സമീപം നടന്ന ആക്രമണത്തിൽ ഫാദർ നയീം പാട്രിക്ക് എന്നയാളിനും പരിക്കേറ്റു.ചർച്ച് ഓഫ് പാക്കിസ്ഥാൻ പെഷാവർ രൂപതയിലെ പുരോഹിതർക്കു നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തെ പെഷാവർ രൂപത ബിഷപ് ആസാദ് മാർഷൽ അപലപിച്ചു.

അതേസമയം ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. പ്രതികളെ പിടികൂടുന്നതിനായി എൻട്രി, എക്സിറ്റ് പോയിന്റുകളിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല, സമീപ വർഷങ്ങളിൽ തീവ്രവാദികൾ പലപ്പോഴും ലക്ഷ്യമിടുന്ന പാകിസ്ഥാനിലെ ചെറിയ ക്രിസ്ത്യൻ ന്യൂനപക്ഷത്തിന്റെ ഏറ്റവും പുതിയ ആക്രമണമാണിത്. രണ്ട് അക്രമികളാണ് ആക്രമണത്തിൽ പങ്കെടുത്തതെന്ന് ക്യാപിറ്റൽ സിറ്റി പോലീസ് ഓഫീസർ അബ്ബാസ് അഹ്‌സൻ പറഞ്ഞു. സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പിന്നിൽ ഭീകരരാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles