Thursday, January 8, 2026

ബംഗ്ലാദേശിൽ വീണ്ടും ഹൈന്ദവ വേട്ട !!ഹിന്ദു യുവാവിനെ മർദിച്ചവശനാക്കിയ ശേഷം ജീവനോടെ തീകൊളുത്തി ഇസ്‌ലാമിസ്റ്റുകൾ !!

ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അക്രമങ്ങൾ തുടരുന്നു. ശരത്പൂർ ജില്ലയിൽ ഖോകൻ ദാസ് എന്ന അൻപതുകാരനെ ഇസ്‌ലാമിസ്റ്റുകൾ ക്രൂരമായി മർദ്ദിച്ച ശേഷം തീകൊളുത്തി. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. മാരകായുധങ്ങളുമായി എത്തിയ സംഘം ഖോകൻ ദാസിനെ ക്രൂരമായി മർദ്ദിച്ച ശേഷം ജീവനോടെ തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം നിലവിൽ ചികിത്സയിലാണ്.

സമീപകാലത്ത് ബംഗ്ലാദേശിൽ ഹിന്ദു സമുദായത്തിന് നേരെ നടക്കുന്ന നാലാമത്തെ വലിയ ആക്രമണമാണിത്. ഡിസംബർ 24-ന് അമൃത് മണ്ഡൽ എന്ന 29 വയസ്സുകാരനെ ഹൊസൈൻദംഗയിൽ വെച്ച് ഒരു സംഘം തല്ലിക്കൊന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് പുതിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡിസംബർ 18-ന് മൈമൻസിംഗ് ജില്ലയിലെ ഭാലുക്കയിൽ ദീപു ചന്ദ്ര ദാസ് എന്ന 25-കാരനും ആൾക്കൂട്ട ആക്രമണത്തിന് ഇരയായിരുന്നു.

ദൈവനിന്ദ ആരോപിച്ച് ജോലിസ്ഥലത്തെ സഹപ്രവർത്തകൻ നൽകിയ വ്യാജ വിവരത്തെ തുടർന്നാണ് ദീപുവിനെ ഇസ്‌ലാമിസ്റ്റുകൾ കൊലപ്പെടുത്തിയത്. യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മരത്തിൽ കെട്ടിത്തൂക്കി തീയിടുകയായിരുന്നു. ബംഗ്ലാദേശിൽ തുടർച്ചയായുണ്ടാകുന്ന ഇത്തരം ആൾക്കൂട്ട കൊലപാതകങ്ങളും ന്യൂനപക്ഷ വേട്ടയും അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഭരണകൂടം കർശന നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ഖോകൻ ദാസിന് നേരെയുണ്ടായ പുതിയ ആക്രമണം.

Related Articles

Latest Articles