Saturday, May 18, 2024
spot_img

‘ഭഗവാന്‍ കൃഷ്ണന്‍ അര്‍ജുനനെ ജിഹാദ് പഠിപ്പിച്ചു’ ;പരാമർശത്തിൽ കോൺഗ്രസ്‌ നേതാവ് പെട്ടു ; മുന്‍ ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീലിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദുസേന

ദില്ലി : മുന്‍ ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീലിന്റെ ഹിന്ദു വിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമർശം . എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദുസേന. ശിവരാജ് പാട്ടീലിന്റെ ഗീതാ- ഖുറാൻ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണിത്. മഹാഭാരത യുദ്ധത്തില്‍ ഭഗവാന്‍ കൃഷ്ണന്‍ അര്‍ജുനന് ജിഹാദിന്റെ പാഠങ്ങള്‍ നല്‍കിയെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന.

കോണ്‍ഗ്രസ് നേതാവ് ഖുറാനെ ഭഗവത് ഗീതയുമായി താരതമ്യപ്പെടുത്തിയെന്നും പരാമര്‍ശം ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും ഹിന്ദുസേന പറഞ്ഞു.ശിവരാജ് പാട്ടീലിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹിന്ദുസേന പരാതി നല്‍കിയത്.

ഭഗവാന്‍ കൃഷ്ണന്‍ അര്‍ജുനനെ ജിഹാദ് പഠിപ്പിച്ചുവെന്ന പരാമര്‍ശം ഹിന്ദുമതത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നും താരതമ്യം ചെയ്തതിന് ശിവരാജ് പാട്ടീലിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ദില്ലി പോലീസ് കമ്മീഷണര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. ബോധപൂര്‍വം ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയതിന് 1863ലെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153, 153 എ, 153 ബി, 295 എ, 298 എന്നീ വകുപ്പുകള്‍ പ്രകാരം മുന്‍ ആഭ്യന്തര മന്ത്രിക്കെതിരെ കേസെടുക്കണമെന്നും കത്തില്‍ പറയുന്നു.

Related Articles

Latest Articles