Sunday, May 12, 2024
spot_img

കാനഡയില്‍ ട്രൂഡോ മന്ത്രിസഭയില്‍ ആദ്യ ഹിന്ദു വനിതാ മന്ത്രി

ഒട്ടാവ: കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോ മന്ത്രിസഭയില്‍ ആദ്യ ഹിന്ദു വനിത ഇടം പിടിച്ചു. അനിത ഇന്ദിര ആനന്ദ് ആണ് മന്ത്രിസഭയിലെ ആദ്യ ഹിന്ദു വനിതാമന്ത്രിയായത്. അനിതയെ കൂടാതെ മന്ത്രിസഭയില്‍ മൂന്ന് ഇന്തോ-കനേഡിയന്‍ മന്ത്രിമാരുണ്ട്. മൂന്നു പേരും സിഖ് മതക്കാരാണ്. ഇവര്‍ കഴിഞ്ഞ സര്‍ക്കാറിലും അംഗങ്ങളായിരുന്നു.

ആദ്യമായാണ് അനിത ഇന്ദിര ആനന്ദ് ഹൗസ് ഓഫ് കോമണ്‍സിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഒന്റാറിയോയിലെ ഓക്‌വില്ലെയില്‍ നിന്നാണ് അനിത മത്സരിച്ച് വിജയിച്ചത്. ട്രൂഡോ മന്ത്രിസഭയിലെ ഏഴ് പുതുമുഖ മന്ത്രിമാരില്‍ ഒരാളാണ് അനിത ആനന്ദ്.

ടൊറോന്‍േറാ സര്‍വകലാശാലയിലെ നിയമ വിഭാഗം അധ്യാപികയായ അനിത, നൊവ സ്‌കോട്ടിയ പ്രവിശ്യയിലെ കന്റെ്‌വില്ലെയിലാണ് ജനിച്ചത്. ഓക്‌വില്ലെ മേഖലയിലെ ഇന്തോ-കനേഡിയന്‍ സമൂഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച അനിത കനേഡിയന്‍ മ്യുസിയം ഓഫ് ഹിന്ദു സിവിലൈസേഷന്റെ അധ്യക്ഷയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അനിതയുടെ മാതാവ് ഡോക്ടര്‍ സരോജ് റാം പഞ്ചാബിലെ അമൃത്‌സര്‍ സ്വദേശിയായിരുന്നു. പിതാവ് ഡോക്ടര്‍ എസ്.വി ആനന്ദ് തമിഴ്‌നാട്ടുകാരനാണ്.

Related Articles

Latest Articles