രാജ്കോട്ട്: മതനിന്ദ ആരോപിച്ച് ഹിന്ദു യുവാക്കൾക്ക് (Hindus Brutally Attacked) നേരെ ഇസ്ലാമിസ്റ്റുകൾ ആൾക്കൂട്ട ആക്രമണം നടത്തിയ സംഭവത്തിൽ 12 പേർ അറസ്റ്റിൽ. ഗുജറാത്തിലെ രാജ്‌കോട്ടിൽ ആണ് സംഭവം. മതനിന്ദ ആരോപിച്ച് ഹിന്ദു യുവാക്കളെ മുസ്ലീം ജനക്കൂട്ടം അക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ഐപിസി സെക്ഷൻ 114 , 427 , 506 എന്നിവ പ്രകാരമാണ് കേസ് ഫയൽ ചെയ്തത്.
അഹമ്മദാബാദിൽ മതനിന്ദ ആരോപിച്ച് കിഷൻ ബോലിയ എന്ന ഹിന്ദു യുവാവിനെ ഇസ്ലാമിസ്റ്റുകൾ ക്രൂരമായി കൊലപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് ഹിന്ദു യുവാക്കൾക്ക് നേരെയും ആക്രമണം ഉണ്ടായത്. ഭക്തിനഗർ പ്രദേശത്താണ് സംഭവം നടന്നത്. വിനയ് ദോദിയ എന്നയാൾ സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റ് മുസ്ലീങ്ങളെ ആക്ഷേപിക്കുന്നതാണെന്നായിരുന്നു പരാതി. ഇതിനുപിന്നാലെ പ്രശ്നങ്ങൾ രൂക്ഷമാകുകയായിരുന്നു.
പിന്നാലെ മുസ്ലീം സമുദായത്തിൽ നിന്നുള്ള യുവാവും സോഷ്യൽ മീഡിയയിൽ ഇതിനെതിരെ പോസ്റ്റിട്ടു .പിന്നീട് പോസ്റ്റുകൾ 24 മണിക്കൂറിന് ശേഷം ഡിലീറ്റ് ചെയ്തു . ഇതിനു പിന്നാലെ ഇരു വിഭാഗങ്ങളും പ്രശ്നങ്ങൾ ചർച്ച ചെയ്യാനെന്ന പേരിൽ ഒത്തുകൂടി.ഇരുഭാഗത്തുനിന്നും അര ഡസനോളം പേർ എത്തി. എന്നാൽ ചർച്ച ചെയ്യാൻ വന്നവർ തമ്മിൽ സംഘർഷമുണ്ടായി. 25 ഓളം വരുന്ന ഇസ്ലാമിസ്റ്റുകളാണ് അഞ്ചു ഹിന്ദു യുവാക്കളെ മൃഗീയമായി ഉപദ്രവിച്ചത്. സംഭവത്തിൽ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 16 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

