Friday, April 26, 2024
spot_img

മതഭ്രാന്തിന് അന്ത്യമില്ല!!! വാട്സ് ആപ്പിലൂടെ മതനിന്ദ നടത്തിയെന്ന് കാമുകൻ ആരോപിച്ചു, യുവതിക്ക് വധശിക്ഷ

ഇസ്ലാമാബാദ്: മുഹമ്മദ് നബിയുടെ കാർട്ടൂൺ വാട്‌സ്ആപ്പിലൂടെ അയച്ച യുവതിയ്ക്ക് വധശിക്ഷ വിധിച്ച് പാക് കോടതി. നബിയെ പരിഹസിച്ചുകൊണ്ട് വാട്‌സ്ആപ്പിൽ സന്ദേശവും കാർട്ടൂൺ ചിത്രവും അയച്ചുവെന്നാരോപിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.

26 കാരിയായ അനീഖ അറ്റീഖിനെതിരെയാണ് നടപടി എടുത്തത്. 20 വർഷത്തെ കഠിന തടവിന് ശേഷം വധശിക്ഷ നടപ്പാക്കണമെന്ന് കോടതി പറഞ്ഞു. അതേസമയം 2019 ലാണ് സംഭവം നടന്നത്. മൊബൈൽ ഗേമിംഗ് ആപ്പിലൂടെയാണ് അനീഖ മറ്റൊരു പാകിസ്ഥാനിയെ പരിചയപ്പെട്ടത്.

തുടർന്ന് ഇയാളുമായി വാട്‌സ്ആപ്പിൽ ബന്ധപ്പെടാൻ ആരംഭിച്ചു. ഇയാളാണ് യുവതിക്കെതിരെ പരാതി നൽകിയത്. അനീഖ മുഹമ്മദ് നബിയെ നിന്ദിക്കുകയും നബിയുടെ കാർട്ടൂൺ ചിത്രം പങ്കുവയ്‌ക്കുകയും ചെയ്‌തെന്നാണ് ഇയാൾ പറയുന്നത്. ഇതിനുപിന്നാലെ 2020 മെയിലാണ് യുവതിക്കെതിരെ പോലീസ് കേസെടുത്തത്. എന്നാൽ തുടർന്ന് നടന്ന വിചാരണയിലാണ് 20 വർഷം കഠിന തടവും തൂക്കുകയറും യുവതിയ്ക്ക് പാക് കോടതി വിധിച്ചത്.

Related Articles

Latest Articles