Monday, May 20, 2024
spot_img

”നിറങ്ങൾക്കൊപ്പം സന്തോഷവും കൂടിച്ചേർന്ന ഉത്സവം”; ഹോളി ആശംസകൾ നേർന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും

ദില്ലി: രാജ്യമൊട്ടാകെ ഹോളി ആഘോഷം നടന്നുകൊണ്ടിരിക്കുകയാണ്. വർണ്ണങ്ങൾ വാരി വിതറിയും നിറങ്ങൾ കലർത്തിയ വെള്ളം പരസ്പരം ചീറ്റിച്ചും മധുരപലഹാരങ്ങൾ നൽകിയും ഹോളി ആഘോഷിക്കുകയാണ് ആളുകൾ. നിറങ്ങളുടെ ഉത്സവമായ ഹോളി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി(Holi Wish By PM Modi). ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ നേർന്നത്. പ്രധാനമന്ത്രിയ്ക്ക് പുറമെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ഹോളി ആശംസകൾ നേർന്നു. നിറങ്ങളുടേയും സന്തോഷത്തിന്റേയും മഹത്തായ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഭാഗ്യവും പുതിയ ഊർജ്ജവും പകരട്ടെ എന്നാണ് അമിത് ഷാ ട്വിറ്ററിൽ കുറിച്ചത്. സന്തോഷത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായ ഈ ഉത്സവം നിങ്ങളുടെ ജീവിതത്തിൽ പുതിയ ഉത്സാഹം പകരട്ടെ എന്ന് രാജ് നാഥ് സിംഗും കുറിച്ചു.

പ്രധാനമന്ത്രിയുടെ ട്വീറ്റിന്റെ പൂർണ്ണരൂപം:

“നിറങ്ങൾക്കൊപ്പം സന്തോഷവും കൂടിച്ചേർന്ന ഈ ഉത്സവം ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ ഹോളി ആഘോഷം രാജ്യമെമ്പാടുമുള്ള ആളുകൾക്ക് വളരെയധികം സന്തോഷം നൽകുന്ന ഒന്നാണ് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഈ ഉത്സവം നിങ്ങളുടെ ജീവിതത്തിൽ സന്തോഷത്തിന്റെ എല്ലാ നിറങ്ങളും കൊണ്ടുവരട്ടെ” എന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

അതേസമയം ഇന്ന് നടക്കുന്ന ഹോളി ആഘോഷങ്ങളോടനുബന്ധിച്ച് ഉത്തര്‍പ്രദേശിലെ 22 മസ്ജിദുകളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയുടെ സമയത്തില്‍ മാറ്റം. ലക്‌നൗവിലെ മിക്ക മോസ്‌കുകളിലും വെള്ളിയാഴ്ചകളിലെ ജുമ്മ നമാസും, ഖുത്ബയും ഉച്ചയ്‌ക്ക് 12.30നാണ് നടക്കാറുള്ളത്. ഇക്കുറി ഹോളിയും ശബ്-ഇ-ബാരാത്തും ഒരേ ദിവസമാണ് ആഘോഷിക്കുന്നത്. ഇത് കണക്കിലെടുത്താണ് 22 മസ്ജിദുകളില്‍ ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന പ്രാര്‍ത്ഥന 1.30ലേക്ക് മാറ്റിയത്. ഇസ്ലാമിക് സെന്റര്‍ ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്.

Related Articles

Latest Articles