Tuesday, May 21, 2024
spot_img

കശ്മീരില്‍ സമാധനാപരമായ അന്തരീക്ഷമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ദില്ലി: ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതു മുതല്‍ ഇന്നു വരെ അവിടെ അക്രമസംഭവങ്ങള്‍ ഒന്നും നടന്നിട്ടില്ലെന്നും ആരുടെയും ജീവന്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ഇത് വ്യക്തമാക്കുന്നത് കാഷ്മീരിലെ സ്ഥിതിഗതികള്‍ പൂര്‍ണമായും സാധാരണ നിലയിലായെന്നും ഇവിടുത്തെ അവസ്ഥ തികച്ചും ശാന്തമാണെന്നും അമിത് ഷാ പറഞ്ഞു.

മുന്‍ യുപിഎ സര്‍ക്കാരിനെതിരെയും അമിത് ഷാ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. 2013ല്‍ ഇവിടെ ഒരു സര്‍ക്കാരുണ്ടായിരുന്നു. ആ സമയത്ത് ദിവസവും അഴിമതിയുടെ വാര്‍ത്തകളായിരുന്നു വന്നിരുന്നത്. അതിര്‍ത്തിയിലെ അവസ്ഥ സുരക്ഷിതമായിരുന്നില്ല. നമ്മുടെ സൈനികര്‍ നിരന്തരം ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തിരുന്നു ആ കാലത്തെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആരോപിച്ചു.

Related Articles

Latest Articles