Sunday, September 20, 2026

വീട്ടിൽ ഈച്ച ശല്യം കലശലാണോ? ഇതാ അതിന് ചില പൊടിക്കെെകള്‍

വീട്ടിൽ എല്ലാവർക്കും ഏറ്റവും തലവേദന ഉണ്ടാക്കുന്ന പ്രാണിയാണ് ഈച്ച. പലമാരകരോഗങ്ങളും പടര്‍ന്നു പിടിക്കുന്നത്‌ ഈച്ചകള്‍ വഴിയാണ്. വീട്ടിലെ ഈച്ച ശല്യം അകറ്റാന്‍ ഈ പൊടിക്കെെകള്‍ നോക്കാം.

തുളസിയുടെ ഇല നല്ലപോലെ പേസ്റ്റാക്കി പലയിടത്ത് വയ്ക്കുന്നതും ഈച്ചയെ തുരത്താന്‍ നല്ലതാണ്. അതുപോലെ തന്നെ ഓറഞ്ചിന്റെ തൊലി മുറികളുടെ കോര്‍ണറുകളില്‍ വയ്ക്കുന്നത് ഈച്ച ശല്യം മാത്രമല്ല പാറ്റ ശല്യം അകറ്റാനും സഹായിക്കും.

കര്‍പ്പൂരം കത്തിക്കുന്നത് ഈച്ചയെ ഒഴിവാക്കാന്‍ നല്ലതാണ്. കര്‍പ്പൂരത്തിന്റെ ഗന്ധം വേഗത്തില്‍ ഈച്ചകളെ അകറ്റും. കര്‍പ്പൂരം ചേര്‍ത്ത വെള്ളം കൊണ്ട് മേശയും മറ്റും തുടയ്ക്കുന്നതും നല്ലതാണ്.

അല്‍പം ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒരു പാത്രത്തിലെടുത്ത്, ഈച്ചകള്‍ രക്ഷപെടാതിരിക്കാന്‍ അല്‍പം ലിക്വിഡ് ഡിറ്റര്‍ജന്‍റും അതില്‍ ചേര്‍ക്കുക. ഇതിന്റെ ​ഗന്ധം ഈച്ചകളെ ഇല്ലാതാക്കാന്‍ സഹായിക്കും.

Related Articles

Latest Articles