Wednesday, May 22, 2024
spot_img

ഐസ്ക്രീമിൽ മദ്യം കലർത്തി വിതരണം; പാർലർ പൂട്ടിച്ചു

കോയമ്പത്തൂർ: തമിഴ്നാട് കോയമ്പത്തൂരിൽ ഐസ്ക്രീമിൽ മദ്യം കലർത്തി വില്പന നടത്തിയ ഐസക്രീം പാർലർ പൂട്ടിച്ചു. പാപനായ്ക്കർ പാളയത്ത് പ്രവർത്തിച്ചിരുന്ന റോളിംഗ് ഡോ കഫെ എന്ന സ്ഥാപനമാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പൂട്ടിച്ചത്. പരിശോധനയിൽ പലതരത്തിലുള്ള മദ്യവും, മദ്യം ചേർത്ത ഐസ്ക്രീമുകളും കണ്ടെത്തിയിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്നായിരുന്നു പരിശോധന.

ഐസ്ക്രീം പാർലറിൽ നിന്ന് മദ്യകുപ്പികൾ കണ്ടെടുത്തു. ഭക്ഷണം ഉണ്ടാക്കുന്ന ഭാഗം വൃത്തിഹീനമായിരുന്നു. കൊതുകും ഈച്ചകളും ആർത്തിരിക്കുന്നതായാണ് പരിശോധനയിൽ കണ്ടെത്തിയത്. കടയിലെ ജീവനക്കാർക്ക് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ ഉണ്ടായിരുന്നില്ല. തലയിൽ തൊപ്പി, കയ്യുറ, ഫേസ്മാസ്ക്ക് എന്നിവ ഉപയോഗിക്കുന്നില്ല എന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം കണ്ടെത്തി. പരിശോധനയ്ക്ക് പിന്നാലെ കടയുടെ ലൈസൻസ് റദ്ദ് ചെയ്യാനും കട അടച്ചുപൂട്ടാനും തമിഴ്നാട് ആരോഗ്യമന്ത്രി സുബ്രഹ്മണ്യം ഉത്തരവിട്ടു.

Related Articles

Latest Articles