Tuesday, May 14, 2024
spot_img

വ്യാജമദ്യദുരന്തം; ബീഹാറിൽ 16 പേർ മരിച്ചു

പാറ്റ്ന: ബീഹാറിൽ വ്യാജമദ്യ ദുരന്തം. സംഭവത്തിൽ 16 പേർ മരിച്ചതായി റിപ്പോർട്ട്. പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിലാണ് സംഭവം. ലോരിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ദുരന്തമുണ്ടായത്.

ഇന്നലെയാണ് വിഷമദ്യം കഴിച്ചയാളുകൾ കുഴഞ്ഞുവീഴാൻ തുടങ്ങിയതും മരിച്ചതും. സമ്പൂർണ മദ്യനിരോധനമുള്ള സംസ്ഥാനമാണ് ബീഹാർ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വ്യാജമദ്യ ദുരന്തമുണ്ടായെന്ന വിവരത്തെ തുടര്‍ന്ന് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണമാണ് അപകടത്തിന്റെ വ്യാപ്തി പുറത്തെത്തിച്ചത്. അതിനകം തന്നെ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഗ്രാമവാസികള്‍ സംസ്‌കരിച്ചിരുന്നെന്നാണ് വിവരം. 

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles