Saturday, September 19, 2026

“കാന‍ഡ നീതിയും നിയമവാഴ്ചയും ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു ! നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള ശ്രമം ഭീരുത്വം നിറഞ്ഞത് !”- കാനഡയിൽ ക്ഷേത്രം ആക്രമിക്കപ്പെട്ടതിൽ അതിരൂക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: കാനഡയിൽ ഖാലിസ്ഥാൻ തീവ്രവാദികൾ ക്ഷേത്രം ആക്രമിച്ച് ഹിന്ദുക്കളെ തല്ലിയോടിക്കുകയും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ അതിരൂക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കാന‍ഡ നീതിയും നിയമവാഴ്ച ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള ശ്രമം ഭീരുത്വം നിറഞ്ഞതാണെന്നും പറഞ്ഞ പ്രധാനമന്ത്രി ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെ പിന്നോട്ടടിക്കാനാവില്ലെന്നും വ്യക്തമാക്കി. ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ഭീഷണികളിലൂടെ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിറിൽ ഖലിസ്ഥാൻ ഭീകരരുടെ ആക്രമണം ഉണ്ടായത്. ഹിന്ദു മഹാസഭാ മന്ദിറിൽ സംഘടിപ്പിച്ചിരുന്ന കോൺസുലാർ കാമ്പിൽ എത്തിയവർക്ക് നേരെയായിരുന്നു ആക്രമണം. ഖാലിസ്ഥാൻ പതാകയും കൈകളിൽ ഏന്തിയായിരുന്നു ക്ഷേത്രത്തിനകത്തേയ്ക്ക് ഭീകരർ അതിക്രമിച്ച് കയറിയത്. ശേഷം അവിടെയുണ്ടായിരുന്ന ഹിന്ദുക്കളെ മുഴുവൻ ആക്രമിക്കുകയായിരുന്നു.

ലൈഫ് സർട്ടിഫിക്കേറ്റ് ഉടമകളുടെ ജീവിതം കൂടുതൽ എളുപ്പമാക്കാനുള്ള ക്യാമ്പുകൾ വിവിധ ഭാഗങ്ങളിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ സംഘടിപ്പിച്ചുവരികയായിരുന്നു. ഇതിനിടെയാണ് ഖലിസ്ഥാനികൾ ശക്തമായ ആക്രമണം അഴിച്ചുവിട്ടത്. ഈ അക്രമ സംഭവങ്ങൾക്കിടയിലും ആയിരം ലൈഫ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സുറിയിലും വാൻകവറിലും സംഘടിപ്പ ക്യാമ്പുകളും തടസ്സപ്പെടുത്താൻ ഇന്ത്യ വിരുദ്ധ ശക്തികളിൽ നിന്നും ശ്രമം ഉണ്ടായി എന്നും കമ്മീഷൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി നിലവിലെ സാഹചര്യം പരിഗണിച്ച് ഇത്തരം സംഭവങ്ങൾക്കെതിരെ ജാഗ്രത പാലിക്കാൻ ഹൈക്കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കൈകളിൽ കരുതിയിരുന്ന വടിയും ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.

ആക്രമണത്തിൽ ആശങ്ക ഉണ്ടെന്ന് ട്രൂഡോ സർക്കാരിലെ കേന്ദ്ര മന്ത്രിയായ അനിത ആനന്ദ് പ്രതികരിച്ചു. പിന്നാലെ കാനഡയിലെ പ്രതിപക്ഷ നേതാവും ആക്രമണത്തെ അപലപിച്ച് രംഗത്ത് വന്നിരുന്നു.

Related Articles

Latest Articles