Saturday, September 19, 2026

മുഡ ഭൂമിയിടപാട് കേസ് ! സിദ്ധരാമയ്യയ്ക്ക് ലോകായുക്ത നോട്ടീസ് ! ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

ബംഗളൂരു: മുഡ ( മൈസുരു അർബൻ ഡെവലപ്മെന്‍റ് അതോറിറ്റി) ഭൂമിയിടപാട് കേസിൽ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യക്ക് ലോകായുക്ത നോട്ടീസ്. വരുന്ന ബുധനാഴ്ച മൈസുരുവിലെ ലോകായുക്ത ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. ഗവർണർ പ്രോസിക്യൂഷൻ അനുമതി കൊടുത്തതിന് പിന്നാലെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ലോകായുക്ത കേസെടുത്തത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മുഡ ഭൂമിയിടപാട് കേസിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

നേരത്തെ മുഡ ചെയർമാൻ കെ മാരിഗൗഡ രാജി വച്ചിരുന്നു. സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് അനധികൃതമായി ഭൂമി നൽകിയെന്നാണ് ആരോപണം. ആരോപണത്തിയതിൽ ഇ‍ഡി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഭൂമി മുഡയ്ക്ക് തന്നെ തിരിച്ച് നൽകുന്നുവെന്ന് സിദ്ധരാമയ്യയുടെ ഭാര്യ പ്രസ്താവന പുറത്തിറക്കിയിരുന്നു.

Related Articles

Latest Articles