Tuesday, May 21, 2024
spot_img

മരിച്ചവരുടെ പേരിൽ ആയുഷ്മാൻ ഫണ്ട്, കോടികൾ തട്ടിയെടുത്ത് കേരളത്തിലെ ആശുപത്രികൾ !

പാവപ്പെട്ട രോഗികളെ ചികിൽസിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ ആയുഷ്മാൻ ഭാരത്– പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയിൽ കേരളത്തിൽ വൻ തട്ടിപ്പ് നടന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മരിച്ചവരുടെ പേരിൽ ചികിൽസാ രേഖകൾ ഉണ്ടാക്കി കേരളത്തിലെ ആശുപത്രി മാനേജ്മെന്റുകൾ കോടികൾ തട്ടി എടുക്കുകയായിരുന്നു. രാജ്യത്താകെ 3466 രോഗികളുടെ പേരിലാണ് ഈ തട്ടിപ്പ് നടന്നിരിക്കുന്നത്. അതിൽ 966 പേരും കേരളത്തിലാണെന്നതാണ് എടുത്തു പറയേണ്ട കാര്യം. കേരളത്തിലെ ചില ആശുപത്രികൾ കേന്ദ്രീകരിച്ച് അവയവ വില്പന, ബ്രെയിൻ ഡത്ത് എന്ന പേരിൽ ജീവനുള്ളവരെ കൊന്ന്, വിദേശികൾക്ക് അവരുടെ അവയവങ്ങൾ നൽകുന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് മരിച്ചപോയ രോഗികളേ ചികിൽസിച്ചു എന്ന വ്യാജ രേഖ ഉണ്ടാക്കി കേന്ദ്ര സർക്കാരിന്റെ ഫണ്ട് കൊള്ളയടിച്ചിരിക്കുന്നത്.

പലയിടത്തും ആശുപത്രി വ്യവസായം ഇന്ന് മാഫിയകളുടെ കൈകളിലാണ്‌. സർക്കാരിനെ പോലും വിലക്കെടുക്കാൻ കഴിയുന്ന വൻ മാഫിയകളാണ്‌ ഇന്ന്പല ആശുപത്രി മാനേജ്മെന്റുകളും. ജീവിച്ചിരിക്കുന്നവരെ പോലും ബ്രയിൻ ഡെത്ത് നടത്തി ജീവനുള്ള ശരീരങ്ങൾ കുത്തി തുറന്ന്, അവയവങ്ങൾ വിദേശികൾക്ക് കൊടുത്ത് വ്യവസായം നടത്തുന്ന ആശുപത്രികൾ വരെ ഇന്ന്നമ്മുടെ നാട്ടിൽ ഉണ്ട്. ഇങ്ങിനെ ഇരിക്കെയാണിപ്പോൾ മരിച്ച് പോയ 966 രോഗികളുടെ പേരിൽ കേരളത്തിലെ പല ആശുപത്രികളും കോടി കണക്കിനു രൂപ കേന്ദ്ര സർക്കാരിൽ നിന്നും ചികിൽസാ ഫണ്ടായി അടിച്ച് മാറ്റിയിരിക്കുന്നത്. വിഷയം അതീവ ഗുരുതരമാണ്. കാരണം, സിഎജി പാർലമെന്റിൽ നൽകിയ റിപ്പോർട്ടിൽ ആണ് ഇത് കൃത്യമായി പറയുന്നത്. നമ്മൾ ആശുപത്രിയുടെ ചികിൽസാ പിഴവുകൾ ചൂണ്ടി കാട്ടിയാൽ പൊലും ആശുപത്രി മാഫിയകൾ അതെല്ലാം നിർവീര്യമാക്കുന്ന അവസ്ഥയാണ് ഇന്ന് കേരളത്തിൽ ഉള്ളത്. നമുക്കറിയാം..ഇവിടെ ജീവിച്ചിരിക്കുന്നവർക്ക് പോലും കൃത്യമായ ചികിൽസ കേരളത്തിൽ കിട്ടുന്നില്ല. വൃക്ക, കരൾ, ഹൃദയ, ക്യാൻസർ രോഗികൾ എല്ലാം ചികിൽസ കിട്ടാതെ മരിക്കുകയാണ്. പണം ഉള്ളവരും രാഷ്ട്രീയക്കാരും മന്ത്രിമാരും മുഖ്യമന്ത്രിമാരും ഒക്കെ കേരളത്തിനു പുറത്തും അമേരിക്കയിലും യൂറോപ്പിലും ഒക്കെ പോയി ചികിൽസ നേടി ജീവൻ നിലനിർത്തുപോൾ പാവപ്പെട്ട രോഗികൾ കേരളത്തിൽ പിടഞ്ഞ് മരിക്കുകയാണ്. അങ്ങിനെ ഇരിക്കെ തന്നെയാണ്‌ മരിച്ചവരേ ചികിൽസിച്ചു എന്ന വ്യാജ രേഖ ഉണ്ടാക്കി 966 കേസുകളിൽ കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ ചിലത് കോടികൾ തട്ടിയെടുത്തിരിക്കുന്നത്.

കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മധ്യപ്രദേശ് (403), ഛത്തീസ്ഗഡ് (365), ഹരിയാന (354), ജാർഖണ്ഡ് (250) എന്നീ സംസ്ഥാനങ്ങളിലാണ്. അതേസമയം, കുറഞ്ഞ വരുമാനക്കാർക്കുള്ള കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ആയുഷ്മാൻ ഭാരത് – പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന. ഒരു കുടുംബത്തിന് പ്രതിവർഷം 5 ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷ ഇതിലൂടെ ലഭിക്കും. രാജ്യത്തെ 10 കോടിയിലേറെ ജനങ്ങൾ പദ്ധതിയുടെ ഭാഗമാണ്. ഗവ. ആശുപത്രികളിലും പദ്ധതിയിൽ ചേർന്നിട്ടുള്ള സ്വകാര്യ ആശുപത്രികളിലും ചികിത്സയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഈ പദ്ധതിയാണ്‌ കേരളത്തിൽ അട്ടിമറിച്ചതും പാവങ്ങളുടെ പണം സ്വകാര്യ ആശുപത്രികളിൽ ചിലത് തട്ടി എടുത്തിരിക്കുന്നതും.

Related Articles

Latest Articles