Crime-case-tvm
കാസർകോട്: കാമുകന്‍ കാറില്‍ ബലമായി കയറ്റിക്കൊണ്ട് പോയി പീഡിപ്പിച്ചതായി കാസര്‍കോട് സ്വദേശിയായ വീട്ടമ്മ. സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്തെന്നും ബലാത്സംഗം ചെയ്തെന്നും കാണിച്ച് ഇവര്‍ കാസര്‍കോട് ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരിക്കുകയാണിപ്പോള്‍.
ചട്ടഞ്ചാല്‍ സ്വദേശിയായ സമീറിനെതിരെയാണ് മൂന്ന് മക്കളുള്ള വീട്ടമ്മയുടെ പരാതി. യുവതി ഇയാള്‍ക്ക് സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വയ്ക്കാന്‍ നല്‍കിയിരുന്നു. ഇത് തിരികെ എടുത്ത് തരാമെന്ന് പറഞ്ഞ് കാസര്കോട് നഗരത്തിലേക്ക് വിളിപ്പിച്ച ശേഷം ബലമായി കാറില്‍ കടത്തിക്കൊണ്ട് പോവുകയായിരുന്നുവത്രെ.
മുംബൈ, ദില്ലി, ഗോവ എന്നിവിടങ്ങളില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചുവെന്നാണ് വീട്ടമ്മയുടെ പരാതി. താലി മാല അടക്കമുള്ളവ ഊരി വാങ്ങിയെന്നും പതിനെട്ടര പവന്‍ സമീര്‍ കൈക്കലാക്കിയെന്നുമാണ് യുവതി പറയുന്നത്. വീട്ടില്‍ വെല്‍ഡിംഗ് ജോലിക്ക് എത്തിയപ്പോഴാണ് സമീറിനെ യുവതി പരിചയപ്പെടുന്നത്. പിന്നെ ചാറ്റിംഗും പ്രണയവുമായി. അയച്ചു കൊടുത്ത സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്നും വീട്ടമ്മ പറയുന്നു.
ഭാര്യയെ കാണുന്നില്ലെന്ന് ഭര്‍ത്താവ് പരാതി നല്‍കുകയും പൊലീസ് അന്വേഷണം നടത്തുകയും ചെയ്തതോടെയാണ് വീട്ടമ്മയെ കാമുകന്‍ ഒരു മാസത്തിന് ശേഷം തിരിച്ചെത്തിച്ചത്. സമീറിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…
കൊച്ചി: ചേരാനല്ലൂരിൽ മഞ്ഞളി സ്വദേശി ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ 17-കാരനായ പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ച വാർത്ത…
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…