Tuesday, October 6, 2026

അരുംകൊല!!! ഓടുന്ന കാറില്‍ നിന്ന് യുവതിയുടെ മൃതദേഹം നടുറോഡിൽ വലിച്ചെറിഞ്ഞു

കോയമ്പത്തൂർ: കോയമ്പത്തൂരില്‍ യുവതിയുടെ മൃതദേഹം ഓടുന്ന കാറിൽ നിന്ന് നടുറോഡില്‍ തള്ളി.
കോയമ്പത്തൂർ ചിന്നംപാളയത്ത് സമീപം ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. റോഡിൽ തള്ളിയ മൃതദേഹത്തിലൂടെ വാഹനം കയറിയിറങ്ങിയതു മൂലം മുഖവും, തലയും തകര്‍ന്നനിലയിലാണ്. ആരാണ് യുവതി എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്.

അതേസമയം സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ പീളമേട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം നിലവില്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായി പോലീസ് മേധാവി അറിയിച്ചു. യുവതിയുടെ മൃതദേഹം റോഡിൽ തള്ളിയ കാർ കണ്ടെത്താനുളള ശ്രമങ്ങൾ തുടങ്ങിയതായും പോലീസ് പറഞ്ഞു.

Related Articles

Latest Articles