Wednesday, January 7, 2026

മൺതിട്ടയിൽ ഇടിച്ചു; വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങി; വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി

ആലപ്പുഴ : വേമ്പനാട് കായലിൽ ഹൗസ് ബോട്ട് മുങ്ങി. ബോട്ടിലെ വിനോദ സഞ്ചാരികളായിരുന്ന 3 തമിഴ്നാട് സ്വദേശികളെ സ്പീഡ് ബോട്ടിലാണ് രക്ഷിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

ഇന്നു രാവിലെ കന്നിട്ട ജെട്ടിയിൽനിന്നു പുറപ്പെട്ട ‘റിലാക്സ് കേരള’ എന്ന ഹൗസ് ബോട്ടാണ് പുളിങ്കുന്ന് മേഖലയിൽ മാർത്താണ്ഡം ചിത്തിര കായലിന്റെ റാണി ഭാഗത്തായി മൺതിട്ടയിൽ ഇടിച്ചു മറിഞ്ഞത്. ബോട്ടിന്റെ പഴക്കമാണ് അപകടകാരണമെന്ന് പൊലീസ് വ്യക്തമാക്കി.

Related Articles

Latest Articles