Wednesday, October 21, 2026

ഹൗസ് ബോട്ട് തൊഴിലാളി പുന്നമടക്കായലില്‍ മുങ്ങി മരിച്ചു

ആലപ്പുഴ: പുന്നമടക്കായലില്‍ ഹൗസ് ബോട്ട് തൊഴിലാളി മുങ്ങി മരിച്ചു.നെഹ്‌റു ട്രോഫി വാര്‍ഡ് അനീഷ് ഭവനില്‍ അനീഷ്(42)ആണ് മരിച്ചത്. ജോലികഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയായിരുന്നു അപകടം സംഭവിച്ചത്.

അനീഷ് സഞ്ചരിച്ചിരുന്ന വളളം കായലില്‍ ഒഴുകി നടക്കുന്നത് കണ്ട് നാട്ടുകാരും അഗ്നി രക്ഷാസേനയും നടത്തിയ തിരച്ചിലിലാണ് കായല്‍ച്ചിറ ഭാഗത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്.വളളത്തില്‍ അനീഷിന്റെ ചെരുപ്പ് ഉണ്ടായിരുന്നു.മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

 

Related Articles

Latest Articles