Thursday, October 22, 2026

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഈസ്റ്റ് ബംഗാളില്‍ നിക്ഷേപത്തിനൊരുങ്ങുന്നു; ചര്‍ച്ച പുരോഗമിക്കുന്നു

കൊല്‍ക്കത്ത: ഇന്ത്യയിലെ ഏറ്റവും പ്രശ്‌സതമായ ഈസ്റ്റ് ബംഗാള്‍ ക്ലബ്ബില്‍ ലോകത്തിലെ ഏറ്റവും വലിയ ക്ലബുകളിൽ ഒന്നായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നിക്ഷേപത്തിനൊരുങ്ങുന്നു.

ഐഎസ്‌എല്ലിന്റെ അടുത്ത സീസണില്‍ ആണ് യുനൈറ്റഡ് ഈസ്റ്റ്ബംഗാളില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നത്. യുനൈറ്റഡ് ഇതിനായി ഈസ്റ്റ് ബംഗാളിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. മറ്റൊരു ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉടമകള്‍ തന്നെയാണ് മുംബൈ സിറ്റിയിലും നിക്ഷേപം നടത്തിയത്.ഒഡീഷാ എഫ് സിയില്‍ വാറ്റ്‌ഫോഡിനും നിക്ഷേപമുണ്ട്.

 

Related Articles

Latest Articles