Monday, May 20, 2024
spot_img

വീട്ടമ്മ വാടക വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ ; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം ; വീട്ടമ്മയെ വാടക വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടമണ്‍ കടവ് വട്ടവിള ശങ്കരൻ നായർ റോഡിൽ ആശ്രിതയിൽ വാടകയ്ക്ക് താമസിക്കുന്ന വിദ്യയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് പ്രശാന്ത് പൊലീസ് കസ്റ്റഡിയിലാണ്. വീട്ടമ്മയുടെ അച്ഛനാണ് പൊലീസിൽ വിവരം അറിയിച്ചത്.

കഴിഞ്ഞ ഒരു മാസമായി വീടിന്റെ രണ്ടാം നിലയിൽ വിദ്യയും ഭർത്താവും രണ്ടു മക്കളും വാടകയ്ക്ക് താമസിക്കുകയായിരുന്നു. സമീപവാസികളുമായി ഇവർ അടുപ്പം പുലർത്തിയിരുന്നില്ല. ഓൺലൈനിൽ ഭക്ഷണം വരുത്തുന്നതും ചില ബന്ധുക്കൾ വന്നു പോകുന്നതും കണ്ടിട്ടുണ്ടെന്നു പ്രദേശവാസികൾ പോലീസിനോട് പറഞ്ഞു. ഇന്നലെ വൈകുന്നേരം മൂത്ത മകൻ സ്കൂൾവിട്ടു വന്നപ്പോള്‍ അമ്മ രക്തം വാർന്നു കിടക്കുന്നതാണ് കണ്ടത്.

സംഭവം അറിഞ്ഞ് വിദ്യയുടെ അച്ഛൻ എത്തുമ്പോൾ പ്രശാന്ത് വിദ്യയുടെ അടുത്തിരുന്നു വിളിച്ചുണർത്താൻ ശ്രമിക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ വിദ്യയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. തുടർന്ന്, വിദ്യയുടെ അച്ഛൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. പ്രശാന്തിനെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് വ്യക്തമാക്കി.

Related Articles

Latest Articles