Saturday, May 4, 2024
spot_img

ഐഎസ്എൽ കാഹളം മുഴങ്ങുന്നു;മുൻ ചെന്നൈയിൻ എഫ്‌സി നായകൻ അനിരുദ്ധ് ഥാപ്പയെ ടീമിലെത്തിച്ച് നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്

കൊല്‍ക്കത്ത : ഐഎസ്എല്ലിന്റെ അടുത്ത സീസണായുള്ള കാഹളം മുഴക്കിക്കൊണ്ട് ഇന്ത്യന്‍ സൂപ്പര്‍ താരം അനിരുദ്ധ് ഥാപ്പയെ സ്വന്തം തട്ടകത്തിലെത്തിച്ച് നിലവിലെ ഐ.എസ്.എല്‍ ചാമ്പ്യന്മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്. ചെന്നൈയിന്‍ എഫ്.സിയുടെ ക്യാപ്റ്റനായിരുന്ന ഥാപ്പയെ അഞ്ചുവര്‍ത്തെ ഒരു നീണ്ട കരാറിലാണ് മോഹന്‍ ബഗാന്‍ ടീമിലെത്തിച്ചിരിക്കുന്നത്.

നീണ്ട ഏഴുസീസണുകളില്‍ ചെന്നൈയ്ക്കായി ജേഴ്സി അണിഞ്ഞ ശേഷമാണ് ഥാപ്പ ടീം വിടുന്നത്. ഒരു ഇന്ത്യന്‍ താരത്തിന് ഇതുവരെ ലഭിച്ച ഏറ്റവുമുയര്‍ന്ന തുകയായ 3 കൊടിക്കാണ് ഥാപ്പയെ മോഹന്‍ ബഗാന്‍ തട്ടകത്തിലെത്തിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.

25 വയസുള്ള മധ്യനിര താരമായ ഥാപ്പ നിലവില്‍ സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയാണ്. മോഹന്‍ ബഗാനിലും ഏഴാം നമ്പര്‍ ജഴ്‌സി തന്നെയായിരിക്കും താരം അണിയുക. ചെന്നൈയിന് വേണ്ടി 103 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരം എട്ട് ഗോളുകള്‍ നേടിയിട്ടുണ്ട്.

Related Articles

Latest Articles