Wednesday, May 8, 2024
spot_img

ആരാവും അടുത്ത സംസ്ഥാന പോലീസ് മേധാവി ? 8 പേരുടെ പട്ടിക കേന്ദ്രത്തിന് നൽകാൻ ഒരുങ്ങി സംസ്ഥാന സർക്കാർ

തിരുവനന്തപുരം : സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കപ്പെടാൻ 8 പേരുടെ പട്ടിക കേന്ദ്രത്തിനു നൽകും. കേന്ദ്രത്തിലേക്ക് അയയ്ക്കുന്ന പട്ടികയിൽ ഉൾപ്പെടുത്താൻ 3 ഡിജിപിമാരും സംസ്ഥാന സർക്കാരിനെ സമ്മതമറിയിച്ചു. സിആർപിഎഫ് സ്പെഷൽ ഡയറക്ടർ നിധിൻ അഗർവാൾ, ഇന്റലിജ‍ൻസ് ബ്യൂറോ അഡീഷനൽ ഡയറക്ടർമാരായ ഹരിനാഥ് മിശ്ര, രവാഡ എ.ചന്ദ്രശേഖർ എന്നിവരാണു കേന്ദ്രത്തിലേക്ക് അയയ്ക്കുന്ന പട്ടികയിൽ ഉൾപ്പെടുത്താൻ സമ്മതമറിയിച്ചത്. 8 പേരുടെ പട്ടികയാണ് കേന്ദ്രത്തിന് സമർപ്പിക്കുക.

3 ഡിജിപിമാർക്കൊപ്പം സംസ്ഥാനത്തെ 5 മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെയും പട്ടികയിൽ ഉൾപ്പെടുത്തും. പോലീസ് ആസ്ഥാനത്തെ എഡിജിപി കെ.പത്മകുമാർ, ക്രൈംബ്രാഞ്ച് എഡിജിപി ഷേക്ക് ദർവേഷ് സാഹിബ്, സപ്ലൈകോ സിഎംഡി സഞ്ജീവ് കുമാർ പട്ജോഷി, ഇന്റലിജൻസ് മേധാവി എഡിജിപി ടി.കെ.വിനോദ് കുമാർ, ബവ്കോ എംഡി യോഗേഷ് ഗുപ്ത എന്നിവരെയാകും 8 പേരുടെ പട്ടികയിൽ ഉൾപ്പെടുത്തുക.

വ്യക്തമായ പരിശോധനക്ക് ശേഷം പട്ടിക സംസ്ഥാന സർക്കാരിനു കൈമാറും. ഈ ആഴ്ച തന്നെ കേന്ദ്രത്തിനു പട്ടിക കൈമാറുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. 30 വർഷം സർവീസ് പൂർത്തിയാക്കിയ ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയാണ് കേന്ദ്രത്തിന് കൈമാറുക. ഈ 8 പേരുടെ പട്ടികയിൽ നിന്ന് മൂന്ന് പേരുടെ പേരുകൾ യുപിഎസ്‌സി ചെയർമാൻ ഉൾപ്പെടുന്ന 5 അംഗ സമിതി സംസ്ഥാന സർക്കാരിന് കൈമാറും. അതിൽ നിന്നും ഒരാളെയാണ് സംസ്ഥാന പോലീസ് മേധാവിയായി നിയമിക്കുക.

Related Articles

Latest Articles