Wednesday, April 24, 2024
spot_img

ആന്‍ഡമാൻ ഒന്നു നേരിട്ടു കണ്ടാലോ?അതും കോഴിക്കോട് നിന്ന് തുടങ്ങുന്ന യാത്രയിൽ;ഇപ്പോൾ ബുക്ക് ചെയ്യാം

ഭൂമിയിലെ മറ്റൊരു ലോകമാണ് ആൻഡമാന്‍. ചേർന്നു കിടക്കുന്ന ദ്വീപുകളും കൗതുകക്കാഴ്ചകളുമുള്ള ഇടം. ചരിത്രം നോക്കിയാൽ ചോള രാജാക്കന്മാരുടെ കാലം മുതൽ അറിയപ്പെട്ടിരുന്ന ഇവിടം പക്ഷേ, ഇന്നു കാണുന്ന പ്രശസ്തിയിലേക്കുയരുവാൻ കാരണം ബ്രിട്ടീഷുകാരാണ്. ബ്രിട്ടീഷുകാർ അവരുടെ കോളനി സ്ഥാപിച്ചതു മുതൽ ഒരുപാട് ചരിത്രസംഭവങ്ങള്‍ക്ക് ഇവിടം സാക്ഷ്യമായിട്ടുണ്ട്. കെട്ടുകഥകളിലൂടെയും സിനിമകളിലൂടെയും ഒക്കെ പരിചയപ്പെട്ട ആന്‍ഡമാൻ ഒന്നു നേരിട്ടു കണ്ടാലോ? അതും നമ്മുടെ കോഴിക്കോട് നിന്ന് തുടങ്ങുന്ന യാത്രയിൽ.. അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കിൽ അതിനു പറ്റിയ അവസരം വന്നിരിക്കുകയാണ്.

ആൻഡമാന്‍റെ ചരിത്രവും ഭാവിയും വർത്തമാനവുമെല്ലാം ഇവിടുത്തെ ചിതറിക്കിടക്കുന്ന ദ്വീപുകളിലാണിലാണ്. എണ്ണം നോക്കിയാൽ അഞ്ഞൂറിന് മുകളിൽ പോകുമെങ്കിലും ജനവാസമുള്ളത് വെറും 37 ദ്വീപുകളിൽ മാത്രമാണ്. അതില്‍ത്തന്നെ ഇന്ത്യയുടെ ഒരു ചെറിയ പരിച്ഛേദം കാണാം. മലയാളവും ഹിന്ദിയും തമിഴുമെല്ലാം പറയുന്ന ആളുകൾ ഇവിടെയുണ്ട്. ആൻഡമാൻ എന്ന യാത്രാ മോഹം മനസ്സിൽ സൂക്ഷിക്കുന്നവര്‍ക്ക് ഈ അവധിക്കാലത്തു തന്നെ സഫലമാക്കുവാൻ പറ്റിയ പാക്കേജാണ് ഐആർസിടിസിയുടെ കോഴിക്കോട്-ആൻഡമാൻ പാക്കേജ്. ആൻഡമാനിലെ പ്രധാന കാഴ്ചകളും ആകർഷണങ്ങളും കണ്ടു പോകുന്ന യാത്രയിൽ കടൽ വിനോദങ്ങൾ ആസ്വദിക്കുവാനും ചരിത്ര ഇടങ്ങൾ സന്ദർശിക്കുവാനും ഇവിടുത്തെ രീതികളും പാരമ്പര്യങ്ങളും മനസ്സിലാക്കുവാവുമെല്ലാം സാധിക്കും.

കോഴിക്കോട് നിന്നും ഏപ്രിൽ 25ന് പുറപ്പെടുന്ന യാത്ര.അഞ്ച് രാത്രിയും ആറ് പകലും ചിലവഴിച്ച് തിരികെ ഏപ്രിൽ 30ന് കോഴിക്കോട് മടങ്ങിയെത്തും. പോർട്ട് ബ്ലെയർ ദ്വീപ്, ഹാവ്ലോക്ക് ദ്വീപ്, നോർത്ത് ബേ ഐലൻഡ്, നീൽ ഐലൻഡ് തുടങ്ങിയ പ്രധാന ഇടങ്ങളാണ് യാത്രയിൽ സന്ദർശിക്കുന്നത്.
ഏപ്രിൽ 25 ചൊവ്വാഴ്ച രാവിലെ 7.55ന് ആണ് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും യാത്ര പുറപ്പെടും. ഉച്ചയ്ക്ക് 12.55ന് വിമാനം പോർട്ട് ബ്ലെയർ വിമാനത്താവളത്തിലെത്തും. മടക്ക യാത്ര ഏപ്രില്‍ 30 ന് പോർട്ട് ബ്ലെയറിൽ നിന്നും ഉച്ചകഴിഞ്ഞ് 1.30ന് പുറപ്പെട്ട് രാത്രി എട്ടുമണിയോടെ കോഴിക്കോട് എത്തും.

Related Articles

Latest Articles