വൈദ്യുതി ബോർഡിന്റെ മൂലമറ്റം പവർ ഹൗസിൽ ജനറേറ്റർ പൊട്ടിത്തെറിച്ചു. നാലാം നമ്പർ ജനറേറ്ററിലെ ഓക്സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറി ഉണ്ടായത് . ജനറേറ്റർ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കെയായിരുന്നു പൊട്ടിത്തെറി .ആളപായമില്ല .ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു .
പൊട്ടിത്തെറിയെ തുടർന്ന് വൈദ്യുതി ഉൽപാദനം താൽക്കാലികമായി നിർത്തി വച്ചു .കൂടാതെ ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ നാലാം നമ്പർ മെഷീന്റെ സാങ്കേതിക തകരാർ കാരണം ഇടുക്കി നിലയത്തിലെ വൈദ്യുതി ഉൽപാദനം നേരത്തെതന്നെ താൽക്കാലികമായി നിർത്തിയതുകൊണ്ട് ,സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് .തകരാർ പരിഹരിച്ചു ഉല്പാദനം പുനഃസ്ഥാപിക്കുവാനുള്ള ശ്രമം നടന്നു വരുന്നു .

