കോഴിക്കോട് :കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. 967 ഗ്രാം സ്വർണവുമായി ഒരാളെ കസ്റ്റംസ് പിടികൂടി. കണ്ണൂർ സ്വദേശി ഫയാസാണ് പോലീസിന്റെ പിടിയിലായത്. ക്യാപ്‌സ്യൂൾ രൂപത്തിലായിരുന്ന സ്വർണ്ണം മലദ്വാരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.നിരന്തരമായ സ്വർണ്ണക്കടത്തുകൾ വർദ്ധിക്കുന്നതിനെ തുടർന്ന് എയർ പോർട്ടുകളിൽ കർശനമായ പരിശോധനയാണ് നടത്തിവരുന്നത്.
കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ സ്വർണം കടത്താൻ ശ്രമിച്ച ഒരാളെ കൊച്ചി നെടുമ്പാശ്ശേരിയിൽ പിടികൂടിയിരുന്നു. പാലക്കാട് സ്വദേശി റഷീദിൽ നിന്നാണ് കസ്റ്റംസ് 1069 ഗ്രാം സ്വർണം പിടികൂടിയത്.

