Sunday, May 19, 2024
spot_img

വെറുപ്പും വിദ്വേഷവും അശ്ലീലവും സമൂഹ മാദ്ധ്യമങ്ങളിൽ പടച്ചുവിടുകയാണ് പോപ്പുലർ ഫ്രണ്ട് ജിഹാദികൾ; വിദേശ രാജ്യങ്ങളിലിരുന്ന് രാജ്യത്ത് കലാപാഹ്വാനം നടത്തുന്ന സാമൂഹ്യവിരുദ്ധരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം; ശശികല ടീച്ചറുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്

തിരുവനന്തപുരം:ഹിന്ദു ഐക്യവേദി നേതാവായ ശശികല ടീച്ചർക്കെതിരെ വൃാജ വാർത്ത നൽകിയ റിപ്പോർട്ടർ ചാനലിന്റെ നെറികേട് തുറന്നുകാട്ടി, തന്റെ ഫേസ്ബുക് പേജിൽ ശശികല ടീച്ചർ നടത്തിയ പ്രതികരണത്തിനു താഴെ ഭാരതത്തിലെ ജഡ്ജിമാരെ അവഹേളിച്ചു കൊണ്ട് AashiDubai Aashi എന്ന പേരിലുള്ള ഒരു പോപ്പുലർ ഫ്രണ്ട് ജിഹാദി ദുബായിൽ ഇരുന്നു കൊണ്ട് നടത്തിയ പ്രകോപനപരവും അപമാനകരവും അശ്ലീലം നിറഞ്ഞതുമായ കമന്റിന് എതിരെ ശക്തമായ നിയമ നടപടികൾ ആവശൃപ്പെട്ട് നൽകിയ പരാതിയിൽ പത്തനംതിട്ട സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

നിരോധിത സംഘടന ആയ പോപ്പുലർ ഫ്രണ്ടിന്റെ അണികൾ വിദേശങ്ങളിൽ ഇരുന്നു കൊണ്ട് ഭാരതത്തിലെ ഭീകരപ്രവർത്തനങ്ങൾക്ക് പണം നൽകി സഹായിക്കുകയും, ഭാരത സർക്കാരിനും നീതിനൃായ വൃവസ്ഥകൾക്കും, സമാധാനപൂർണമായ ജീവിതത്തിനും എതിരെ വെറുപ്പും വിദ്വേഷവും അശ്ലീലവും ഭീഷണിയും കലാപാഹ്വാനങ്ങളും വർഗീയതയും മതഭ്രാന്തുകളും വാരിവിതറികൊണ്ടുള്ള ദുഷ്പ്രചരണങ്ങൾ നിർഭയം നിരന്തരം സോഷൃൽ മീഡിയകളിലൂടെ നടത്തുകയാണ്. അനൃരാജൃങ്ങളിൽ ഇരുന്നു കൊണ്ട് ദേശവിരുദ്ധ ഭീകരപ്രവർത്തനങ്ങളും ദുഷ്പ്രചരണങ്ങളും നടത്തുന്നവരെ വിദേശ രാജൃങ്ങളുടെ സഹായത്തോടെ കണ്ടെത്തി അവർക്കെതിരെ ശക്തമായ നിയമപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കേണ്ടത് രാജൃത്തിന്റെ സുരക്ഷിതത്വത്തിനും അഖണ്ഡതയ്ക്കും ലോകസമാധാനത്തിനും അനിവാരൃമാണ്.

Related Articles

Latest Articles