Wednesday, May 1, 2024
spot_img

കോമണ്‍വെല്‍ത്ത് ഗെയിംസ്; നീരജ് ചോപ്ര മത്സരിക്കില്ലെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷൻ

കോമണ്‍വെല്‍ത്ത് ഗെയിംസിൽ നീരജ് ചോപ്ര മത്സരിക്കില്ലെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അമേരിക്കയിലെ യൂജീനില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനിടെ പരിക്കേറ്റതാണ് നീരജ് പിന്‍മാറാനുള്ള കാരണം. കഴിഞ്ഞ ഒളിമ്പിക്സിലെ സ്വർണ്ണമെഡൽ ജേതാവാണ് നീരജ് ചോപ്ര. നാഭിയുടെ താഴ് ഭാഗത്തേറ്റ പരുക്ക് കൂടുതല്‍ ഗുരുതരമാകാതിരിക്കാനാണ് മുന്‍കരുതലെന്ന നിലയില്‍ നീരജ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്‍മാറുന്നത്.

ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരത്തിനിടേയേറ്റ പരുക്ക് അവസാന റൗണ്ടുകളില്‍ നീരജിന്‍റെ പ്രകടനത്തെ ബാധിച്ചിരുന്നു. പരുക്കിനിടയിലും ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടി നീരജ് ചരിത്ര നേട്ടം സ്വന്തമാക്കിയിരുന്നു. കായികക്ഷമതയില്ലാത്തതിനാല്‍ നീരജ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്‍മാറുകയാണെന്നും അദ്ദേഹം അതിവേഗം സുഖം പ്രാപിക്കട്ടെയെന്നും അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.പരുക്കേറ്റ നീരജിന് ഒരു മാസത്തെ വിശ്രമമാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടെ ഓഗസ്റ്റ് 26ന് ആരംഭിക്കുന്ന ഡയമണ്ട് ലീഗില്‍ നീരജിന്‍റെ പങ്കാളിത്തവും അനിശ്ചിതത്വത്തിലായി.

Related Articles

Latest Articles