പാലക്കാട്: കാഞ്ഞിരപ്പുഴ മേഖലയില്‍ പ്രദേശവാസികളെ ഭീതിയിലാക്കിയ നായാട്ട്സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. മുതുകുറുശ്ശി സ്വദേശി ഷൈനെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് നായാട്ടിന് ഉപയോഗിക്കുന്ന ഇരുമ്ബ് കൊണ്ട് നിര്‍മിച്ച മുനയുള്ള കുന്തം, ഇരുമ്ബ് ദണ്ഡ് എന്നിവ പിടിച്ചെടുത്തു. അറസ്റ്റിലായ ഷൈനെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരവും വനത്തില്‍ അതിക്രമിച്ച് കയറിയതിനും കേസെടുത്തു.
കേസില്‍ നായാട്ട് സംഘത്തിലെ മുഖ്യസൂത്രധാരന്‍ സുന്ദരന്‍ ഉള്‍പ്പടെ അഞ്ചു പേര്‍ ഒളിവിലാണ്. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും പൊലീസ് വ്യക്തമാക്കി. വക്കോടന്‍ മലവാരം, കാഞ്ഞിരപുഴ ഡാം എന്നിവിടങ്ങളിലായിരുന്നു സംഘം നായാട്ട് നടത്തിയിരുന്നത്. ഒരു സംഘം ആൾക്കാർ നായ്ക്കളുമായി രാത്രിയിൽ നടുറോഡിലൂടെ പോവുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിലെ ഒരാളെ പിടികൂടിയത്. ശിരുവാണി വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് കാഞ്ഞിരപ്പുഴ. ഇവിടെ മാന്‍ ഉള്‍പ്പടെയുള്ള മൃഗങ്ങളെ വേട്ടയാടിയ സംഭവങ്ങള്‍ നേരത്തേയുണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

