Thursday, January 8, 2026

യുവതിയുമായി ദീര്‍ഘനേരം സംസാരിച്ചു; ഭാര്യ വഴക്കിട്ട് ഫോൺ എറിഞ്ഞുടച്ചു: 22കാരനായ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ചെന്നൈ: യുവതിയുമായുള്ള സംസാരം ഭാര്യ വിലക്കുകയും, മൊബൈല്‍ ഫോണ്‍ (Mobile Phone) എറിഞ്ഞു തകര്‍ക്കുകയും ചെയ്തതില്‍ മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശിയായ കൃഷ്ണയാണ് ആത്മഹത്യ ചെയ്തത്.

ഒരുവര്‍ഷം മുന്‍പാണ് നാട്ടുകാരിയായ പൂജയെ ഇയാള്‍ വിവാഹം കഴിച്ചത്. ആറ് മാസം മുന്‍പ് നാട്ടില്‍ പോയ യുവതി കഴിഞ്ഞ ദിവസമാണ് കൃഷ്ണ താമസിക്കുന്ന സ്ഥലത്ത് എത്തിയത്. അസമയത്ത് കൃഷ്ണ മറ്റൊരു സത്രീക്ക് മൊബൈല്‍ ഫോണില്‍ മെസേജ് അയക്കുന്നത് ഭാര്യ കണ്ടിരുന്നു. ഫോണില്‍ ദീര്‍ഘ നേരം സംസാരിക്കുന്നത് കണ്ടപ്പോള്‍ ആരോടാണ് സംസാരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ തന്റെ സഹപ്രവര്‍ത്തകയാണെന്ന് ഇയാള്‍ പറഞ്ഞു.

തുടര്‍ന്ന് യുവതിയുമായി കൃഷ്ണയ്ക്ക് പ്രണയബന്ധമുണ്ടെന്ന് ആരോപിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമായി. അതിനിടെ ഭാര്യ കൃഷ്ണയുടെ അടിച്ചുതകര്‍ക്കുകയും ചെയ്തു. ഭര്‍ത്താവിനെ പൂജ മുറിയിലിട്ട് ലോക്ക് ചെയ്യുകയും ചെയ്തു. കുറച്ച് കഴിഞ്ഞ് ഭാര്യ വാതില്‍ തുറന്നുനോക്കിയപ്പോള്‍ കൃഷ്ണ സീലിങ്ങ് ഫാനില്‍ തുങ്ങിമരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles