Wednesday, September 30, 2026

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരാളികളില്ല; യോഗി ആദിത്യനാഥ്

ലക്‌നൗ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരാളികളില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തന്റെ മണ്ഡലമായ ഖോരഗ്പൂര്‍ സീറ്റിനെ കുറിച്ച് ഒരു ആശങ്കയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യോഗി ഇക്കാര്യം പറഞ്ഞത്.

2022 ലെ തിരഞ്ഞെടുപ്പില്‍ ആരാണ് മുഖ്യ എതിരാളി എന്ന ചോദ്യത്തിനാണ് അദ്ദേഹം മറുപടി നൽകിയത്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരാളികളില്ലെന്നും രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് മറ്റ് പാര്‍ട്ടികള്‍ മത്സരിക്കുന്നതെന്നും അദ്ദേഹം മറുപടി നൽകി.

അതേസമയം സമാജ്‍വാദി പാര്‍ട്ടിക്കെതിരെയും യോഗി അഭിമുഖത്തിൽ സംസാരിച്ചു. ക്രിമിനലുകള്‍ക്കും മാഫിയകള്‍ക്കും തീവ്രവാദികളെ സഹായിക്കുന്നവര്‍ക്കും സീറ്റ് നല്‍കുന്നതിലൂടെ അവർക്ക് ഒരു മാറ്റവുമില്ലെന്ന് സമാജ്‍വാദി പാര്‍ട്ടി വീണ്ടും തെളിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പഴയ ഭരണം തിരികെ കൊണ്ട് വരാന്‍ നിയമം ലംഘിക്കുന്നവരോടും സാമൂഹിക വിരുദ്ധരോടും കൂട്ടം കൂടാന്‍ അഖിലേഷ് യാദവ് ആവശ്യപ്പെടുന്നുവെന്നും യോഗി കൂട്ടിച്ചേർത്തു.

Related Articles

Latest Articles