Friday, September 25, 2026

മൈക്രോസോഫ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സത്യ നദല്ലെയുടെ മകൻ അന്തരിച്ചു

മൈക്രോസോഫ്റ്റ് സിഇഒ സത്യ നദല്ലെയുടെ മകൻ അന്തരിച്ചു(Microsoft CEO Satya Nadellas son passes away). നദല്ലെയുടെയും ഭാര്യ അനു നദല്ലെയുടെയും മകൻ സെയ്ൻ നദെല്ലയാണ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. 26 വയസ്സുള്ള സെയിൻ സെറിബ്രൽ പാൾസി രോഗ ബാധിതനായിരുന്നു. സെയ്ന്റെ മരണ വിവരം തൊഴിലാളികളെ ഇ- മെയിലിലാണ് നദല്ലെ അറിയിച്ചത്.

54-കാരനായ സത്യ നദെല്ല 2014ല്‍ മൈക്രോസോഫ്റ്റിന്റെ സിഇഒ ആയതിന് ശേഷം കമ്പനി ഭിന്നശേഷിക്കാര്‍ക്ക് പിന്തുണ നല്‍കുന്ന മികച്ച ഉത്പന്നങ്ങള്‍ രൂപകല്‍പന ചെയ്തിരുന്നു. തന്റെ മകനെ വളര്‍ത്തിയതില്‍ പ്രചോദനം ഉള്‍കൊണ്ടാണ് നദെല്ല ഇത്തരം ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിലേക്ക് കമ്പനിയെ നയിച്ചത്. അതേസമയം കഴിഞ്ഞ വർഷം, സെയ്നെ ചികിത്സിച്ച സിയാറ്റിൽ ചിൽഡ്രൻസ് സെന്റർ ഫോർ ഇന്റഗ്രേറ്റീവ് ബ്രെയിൻ റിസർച്ചിനൊപ്പം ചേർന്ന് സെയ്ൻ നദല്ലെ എൻഡോവ്ഡ് ചെയർ ഇൻ പീഡിയാട്രിക് ന്യൂറോ സയൻസ് സ്ഥാപിച്ചിരുന്നു.

Related Articles

Latest Articles