Thursday, October 1, 2026

മുക്കത്ത് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് തീകൊളുത്തി മരിച്ചു, മകന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

കോഴിക്കോട്: കോഴിക്കോട് മുക്കം എൻഐടിയിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സിവിൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്‍റിലെ ടെക്നീഷനായ അജയകുമാർ (56), ഇയാളുടെ ഭാര്യ ലിനി (50 ) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ് അജയകുമാർ.
ഇവരുടെ മകനും അപകടത്തിൽ പൊള്ളലേറ്റിരുന്നു. എട്ടാം ക്ലാസ് വിദ്യാർഥിയായ മകന്‍ ചികിത്സയിലാണ്.

ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. മണ്ണെണ്ണ ഒഴിച്ച് അജയകുമാർ ആത്മഹത്യ ചെയ്തെന്നും ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്നും പോലീസ് വ്യക്തമാക്കി. കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും മകൻ രക്ഷപ്പെട്ടെന്നും പോലീസ് പറഞ്ഞു.

ഇവർ താമസിച്ചിരുന്ന ക്വാർട്ടേഴ്സിൽ നിന്ന് തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ ഓടിയെത്തുകയായിരുന്നു. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പോലീസും ഫയർഫോഴ്‌സും ചേർന്നാണ് തീയണച്ചത്.

Related Articles

Latest Articles