Thursday, October 8, 2026

തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തൃശൂര്‍: ചെറുതുരുത്തിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ചെറുതുരുത്തി സ്വദേശിയായ ചിത്രയെ ആണ് ഭര്‍ത്താവ് മോഹനന്‍ കൊലപ്പെടുത്തിയത്.
മോഹനന് വേണ്ടി തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇരുവരും തമ്മില്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മുട്ടിക്കുളങ്ങര ചില്‍ഡ്രന്‍സ് ഹോമിന്റെ സൂപ്രണ്ട് ആയിരുന്നു ചിത്ര. നിലവില്‍ മോഹനനും ചിത്രയും തമ്മില്‍ വിവാഹമോചനക്കേസും നിലവിലുണ്ട്.

Related Articles

Latest Articles