Thursday, January 8, 2026

ഭാര്യയെയും മകനെയും കൊലപ്പെടുത്താന്‍ ശ്രമം; ഭർത്താവ് അറസ്റ്റില്‍

ഭാര്യയെയും മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച ഭർത്താവ് അറസ്റ്റില്‍. മങ്ങാട്ട് ചാത്തിനാംകുളം പുലരി നഗര്‍ അജിതാ ഭവനില്‍ ശിവപ്രസാദിനെയാണ് പോലീസ് പിടികൂടിയത്.

മദ്യപാനിയായ ഇയാള്‍ തിങ്കളാഴ്ച വൈകിട്ട് വീട്ടിലെത്തി ഭാര്യ അജിതയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. തടയാനെത്തിയ മകന്‍ അരുണ്‍ പ്രസാദിനെ കുത്താന്‍ ശ്രമിക്കുകയും ചെയ്തു.

ഇരുവരും ബഹളം വയ്ച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. ഭാര്യയുടെ പരാതിയിന്മേലാണ് കേസെടുത്തിരിക്കുന്നത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ന്‍​ഡ്​ ചെ​യ്തു.

Related Articles

Latest Articles