Friday, May 10, 2024
spot_img

സംസ്ഥാന സര്‍ക്കാരിനെ എടുത്ത് കുടഞ്ഞ് ഗവര്‍ണര്‍

തിരുവന്തപുരം : പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ സ്യൂട്ട് ഫയല്‍ ചെയ്ത സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ച് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിടാനില്ലെന്നും എന്തുകൊണ്ട് നിലപാടെടുത്തു എന്ന കാര്യത്തിലും സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് ഗവര്‍ണറുടെ വിശദീകരണം.

പൗരത്വ നിയമ ഭേദഗതിക്കെതിരെ കോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി പ്രോട്ടോക്കോള്‍ ലംഘനമാണ്. സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതില്‍ പോകുന്നതില്‍ എതിരല്ല. ഭരണഘടന പ്രകാരം അവര്‍ക്ക് അതിന് അവകാശമുണ്ട്. പക്ഷെ ആ വിവരം ഗവര്‍ണറെ അറിയിച്ചില്ല. സര്‍ക്കാര്‍ നടപടി അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ഗവര്‍ണര്‍ അതൃപ്തി അറിയിച്ചു.ഗവര്‍ണറോട് ആലോചിക്കേണ്ട ബാധ്യത സര്‍ക്കാരിന് ഉണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു . ഞാനൊരു റബ്ബര്‍ സ്റ്റാമ്പല്ലെന്നായിരുന്നു ഇക്കാര്യത്തില്‍ ഗവര്‍ണറുടെ പ്രതികരണം വന്നു.

വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സിനെ കുറിച്ച് ചില ചോദ്യങ്ങള്‍ ഉയര്‍ത്തുക മാത്രമാണ് ചെയ്തത്. തീരുമാനം എടുക്കുന്നതിന് മുമ്പ് തൃ്പതി തോന്നണം .നിയമസഭ ചേരാനിരിക്കുകയാണ്. ഭരണഘടനയും നിയമവും ആരും മറികടക്കരുതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ അതിന്റെ നിയമ വശങ്ങള്‍ പരിശോധിക്കുകയാണെന്നും ഗവര്‍ണര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വിശദീകരിച്ചു. സര്‍ക്കാരുമായി കലഹത്തിനില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നേര്‍ക്കു നേര്‍ എന്ന തരത്തില്‍ കാര്യങ്ങള്‍ പോകുന്നു എന്നതിന്റെ സൂചനയാണ് ഗവര്‍ണറുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണവും ഇതുവരെയും വന്നിട്ടില്ല.

Related Articles

Latest Articles