Friday, May 17, 2024
spot_img

‘എനിക്ക് ഉറപ്പുണ്ട്, യോഗിയുടെ നേതൃത്വത്തിൽ വികസനത്തിന്റെ പുതിയ അദ്ധ്യായം ഇവിടെ കുറിക്കും’; യോഗിയ്ക്ക് ആശംസകൾ നേർന്നു മോദി

ലക്നൗ: യുപി മുഖ്യമന്ത്രിയായി അധികാരത്തിലേറിയ യോഗി ആദിത്യനാഥിന് ആശംസകൾ നേർന്ന് ഭാരതപ്രധാനമന്ത്രി നരേന്ദ്രമോദി. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് വികസനത്തിന്റെ മറ്റൊരു അദ്ധ്യായം കുറിയ്‌ക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകൾ നേർന്നത്. ഇന്ന് വൈകുന്നേരം ഭാരതരത്‌ന അടൽ ബിഹാരി വാജ്‌പേയി ഏകാന സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രിയും പങ്കെടുത്തിരുന്നു.

‘‘ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യോഗി ആദിത്യനാഥിനും അദ്ദേഹത്തിന്റെ മന്ത്രിസഭയ്‌ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. സംസ്ഥാനത്തിന്റെ വികസന യാത്ര കഴിഞ്ഞ 5 വർഷത്തിനുള്ളിൽ നിരവധി സുപ്രധാന നാഴികക്കല്ലുകൾ അടയാളപ്പെടുത്തി. ഈ സർക്കാരിന്റെ നേതൃത്വത്തിൽ, ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റി പുരോഗതിയുടെ മറ്റൊരു അദ്ധ്യായം കുറിയ്‌ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’- പ്രധാനമന്ത്രി കുറിച്ചു.

അതേസമയം പ്രധാനമന്ത്രിയ്‌ക്കൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ,ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ എന്നിവരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കൈടുത്തിരുന്നു. ഇന്ന് വൈകുന്നേരം നാലുമണിയോടെ ആരംഭിച്ച ചടങ്ങിൽ ഗവർണർ ആനന്ദിബെൻ പട്ടേൽ യോഗി ആദിത്യനാഥിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയ്‌ക്കൊപ്പം 52 അംഗ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. രണ്ട് ഉപമുഖ്യമന്ത്രിമാരും 16 മന്ത്രിമാരും 14 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും അടങ്ങിയതാണ് ഉത്തർപ്രദേശ് മന്ത്രിസഭ

Related Articles

Latest Articles