NATIONAL NEWS

“ദേശീയതയിൽ ആണ് എന്റെ വിശ്വാസം”; ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ച് ഗ്രേറ്റ് ഖാലി

നാഗ്പൂർ: ബിജെപിയിൽ ചേർന്നതിനു ശേഷം ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ച് ഗ്രേറ്റ് ഖാലി.കഴിഞ്ഞ വര്ഷം ഫെബ്രുവരിയിലാണ് അന്താരാഷ്‌ട്ര പ്രൊഫഷണൽ ഗുസ്തി താരം ദലിപ് സിംഗ് റാണ എന്ന ഗ്രേറ്റ് ഖാലി
ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്.

ഞായറാഴ്ചയാണ് താരം നാ​ഗ്പൂരിലെ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ആസ്ഥാനം സന്ദർശിച്ചത്.ശേഷം സ്‌മൃതി മണ്ഡപത്തിലെത്തി ആർഎസ്എസിന്റെ ആദ്യ സർസംഘചാലക് ഡോ. കേശവ ബലിറാം ഹെഡ്ഗേവാറിന്റെയും ദ്വിതീയ സർസംഘചാലക് ഗുരുജി ഗോൾവാൾക്കറിന്റെയും സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തുകയായിരുന്നു.

ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് എത്തിയായിരുന്നു താരം ബിജെപിയിൽ അം​ഗത്വം എടുത്തത്.രാജ്യത്തിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനമാണ് തന്നെ ആകർഷിച്ചതെന്നും അത്കൊണ്ട് തന്നെ ബിജെപിയിൽ ചേർന്നതിൽ സന്തോഷമുള്ളതായും പാർട്ടി അം​ഗത്വം സ്വീകരിച്ച ശേഷം ഖാലി പറഞ്ഞിരുന്നു.2000-ലാണ് ഖാലി തന്റെ പ്രൊഫഷണൽ ഗുസ്തിയിൽ അരങ്ങേറ്റം കുറിച്ചത്.പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം പിന്നീട് ഡബ്ല്യുഡബ്ല്യുഇ കരിയർ ആരംഭിക്കുകയായിരുന്നു.2021 ഡബ്ല്യുഡബ്ല്യുഇ ഹാൾ ഓഫ് ഫെയിമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തി.ഹോളിവുഡിലും ബോളിവുഡിലും താരം അഭിനയിച്ചിട്ടുണ്ട്.ബിജെപിയുടെ ദേശീയ നയമാണ് താരത്തെ ബിജെപിയിൽ തുടരാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം മുൻപ് പറഞ്ഞിട്ടുണ്ട്.

B4 Admin

Recent Posts

ഗൂഗിളില്‍ തിരഞ്ഞ് കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിക്കാറുണ്ടോ?. എങ്കില്‍ അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടപ്പെടാം. വ്യാജ നമ്പറുകള്‍ വഴിയുള്ള സൈബര്‍ തട്ടിപ്പുകളില്‍ അതീവ ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ്

തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…

18 hours ago

വിഴിഞ്ഞത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കവര്‍ച്ച. വാതില്‍ തകര്‍ത്ത് നാലു പവന്‍ സ്വര്‍ണവും 45,000 രൂപയും മോഷ്ടിച്ചു

വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…

19 hours ago

എല്ലാവരും പരിശീലനം നേടുന്നു, എന്നാല്‍ ഇതിന് വലിയ ധൈര്യം വേണം. ദുബായ് – ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റു വാങ്ങി 174 ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ അസാധാരണമായ ധീരതയെക്കുറിച്ച് മുന്‍ സഹപ്രവര്‍ത്തക

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…

19 hours ago

ഹൈദരാബാദില്‍ ക്ഷേത്രത്തിന് നേരെ അക്രമം. സന്തോഷി മാതാ ക്ഷേത്രം അടിച്ചുതകര്‍ക്കുകയും പൂജാരിയെ ആക്രമിക്കുകയും വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്ത പ്രതി പിടിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…

20 hours ago

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. രണ്ട് പേരെ കാലപുരിക്കയച്ച് ബിഎസ്എഫ്

പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…

20 hours ago