Saturday, December 20, 2025

‘തനിയ്ക്ക് നേരെയുള്ള തുടർച്ചയായ വധഭീഷണികൾ ഭയപ്പെടുത്തുന്നില്ല’; പ്രവർത്തനം നിർത്തില്ലെന്ന് ഗൗതം ഗംഭീർ

ദില്ലി:വധഭീഷണികൾക്കെതിരെ പ്രതികരിച്ച് ഗൗതം ഗംഭീർ. തുടർച്ചയായുണ്ടാകുന്ന വധഭീഷണികൾ തന്നെ ഭയപ്പെടുത്തുന്നില്ലന്ന് മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരവും പാര്‍ലമെന്റ് അംഗവുമായ ഗൗതം ഗംഭീർ പറയുന്നു.

മാത്രമല്ല ഭീഷണികള്‍ കാരണം തന്റെ പ്രവർത്തനങ്ങൾ നിർത്താൻ പോകുന്നില്ലെന്നും ദില്ലി
യിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവേ ഗംഭീര്‍ പറഞ്ഞു.

തനിക്കു നേരെ ഉയര്‍ന്ന ഭീഷണിയിൽ ഇന്റലിജൻസ് ബ്യൂറോയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണെന്നും ഗംഭീർ വ്യക്തമാക്കി.

ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ പേരിലാണ് ഗംഭീറിനെതിരെ ഭീഷണി ഉയർന്നത്. ദില്ലി പോലീസിനു ഗംഭീറിനെ രക്ഷിക്കാൻ സാധിക്കില്ലെന്നും താരത്തിനു ലഭിച്ച ഇ–മെയിൽ ഭീഷണിയിൽ പറയുന്നു.

ദില്ലി പോലീസ് ഡിപ്പാർട്ട്മെന്റില്‍ ഭീകരസംഘടനയ്ക്കു ചാരൻമാരുണ്ട്. ഗംഭീറിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഐസിസിനു ലഭിക്കുന്നുണ്ടെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.

മുൻപ് മറ്റൊരു വധഭീഷണി കൂടി ഗംഭീറിനെതിരെ ഉയര്‍ന്നിരുന്നു. ഗംഭീറിനെ വധിക്കാൻ ശ്രമിച്ചിരുന്നെന്നും എന്നാല്‍ താരം രക്ഷപ്പെട്ടു പോകുകയായിരുന്നെന്നുമാണ് ഈ സന്ദേശത്തിലുണ്ടായിരുന്നത്.

കൂടാതെ ജീവിക്കാൻ ആഗ്രഹമുണ്ടെങ്കിൽ രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കാനും കശ്മീർ വിഷയത്തിൽ ഒന്നും മിണ്ടരുതെന്നും ഭീഷണിയുണ്ടായിരുന്നു.

Related Articles

Latest Articles