Tuesday, October 13, 2026

കാസർകോട്ട് എട്ടുമാസം ഗര്‍ഭിണിയായ യുവതി കുളത്തില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിന്റെ മാനസികപീഡനമെന്ന് ബന്ധുക്കള്‍

കാസര്‍കോട്: കാസര്‍കോട് തളങ്കരയിൽ ഗര്‍ഭിണിയായ യുവതിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളങ്കര ബാങ്കോട്ടെ വാടക ക്വാര്‍ട്ടേഴ്സില്‍ പരേതനായ അഹ്‌മദ് ഖാലിദ് അക്തറിന്റെയും സുബൈദയുടെയും മകള്‍ 28 കാരിയായ ഫമീദയാണ് മരിച്ചത്.

കഴിഞ്ഞ ദിവസം, ബുധനാഴ്ച രാവിലെ തളങ്കരയിലെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മുംബൈ സ്വദേശി റസൂലാണ് ഭര്‍ത്താവ്. ഒരുവര്‍ഷം മുന്‍പ് വിവാഹിതയായ ഫമീദ എട്ടുമാസം ഗര്‍ഭിണിയായിരുന്നു.

എന്നാൽ ഭര്‍ത്താവില്‍നിന്നുള്ള മാനസിക പീഡനമാണ് ഫമീദയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ചൊവ്വാഴ്ച വൈകിട്ട് വീടുവിട്ടിറങ്ങിയ ഫമീദയെ ബന്ധുക്കള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് വനിതാ പോലീസില്‍ പരാതി നല്‍കിയിരുന്നു. അതിനിടെയാണ് കുളത്തില്‍ മരിച്ച നിലയില്‍ ഫമീദയെ കണ്ടെത്തുന്നത്.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: ഫരീദ, ഫസലു, ഫൈസല്‍.

Related Articles

Latest Articles